فَقَالَ اِنِّيْٓ اَحْبَبْتُ حُبَّ الْخَيْرِ عَنْ ذِكْرِ رَبِّيْۚ حَتّٰى تَوَارَتْ بِالْحِجَابِۗ ( ص: ٣٢ )
Faqaala inneee ahbabtu hubbal khairi 'an zikri Rabbee hattaa tawaarat bilhijaab (Ṣād 38:32)
English Sahih:
And he said, "Indeed, I gave preference to the love of good [things] over the remembrance of my Lord until it [i.e., the sun] disappeared into the curtain [of darkness]." (Sad [38] : 32)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അപ്പോള്‍ അദ്ദേഹം പറഞ്ഞു: ''ഞാന്‍ ഈ സമ്പത്തിനെ സ്‌നേഹിക്കുന്നത് എന്റെ നാഥനെ സ്മരിക്കുന്നതുകൊണ്ടാണ്.'' അങ്ങനെ ആ കുതിരകള്‍ മുന്നില്‍നിന്ന് പോയി മറഞ്ഞു. (സ്വാദ് [38] : 32)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
അപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവിന്‍റെ സ്മരണ വിട്ട് ഐശ്വര്യത്തോടുള്ള പ്രിയത്തിൽ ഞാന്‍ മുഴുകിപ്പോയിരിക്കുന്നു.[1] അങ്ങനെ അത് (സൂര്യൻ) മറവില്‍ പോയി മറഞ്ഞു.[1]
[1] കൗതുകപൂര്‍വം കുതിരകളെ നിരീക്ഷിക്കുന്നതിനിടയില്‍ അസ്ർ (സായാഹ്ന) നമസ്കാരത്തിന്റെ കാര്യം മറന്നുപോയതിലുള്ള ദുഃഖം പ്രകടിപ്പിക്കുവാനാണ് സുലൈമാന്‍ നബി(عليه السلام) അപ്രകാരം പറഞ്ഞത്.