Wa inimra atun khaafat mim ba'lihaa nushoozan aw i'raadan falaa junaaha 'alaihi maaa ai yuslihaa bainahumaa sulhaa; wassulhu khair; wa uhdiratil anfusush shuhh; wa in tuhsinoo wa tattaqoo fa innal laaha kaana bimaa ta'maloona Khabeeraa (an-Nisāʾ 4:128)
And if a woman fears from her husband contempt or evasion, there is no sin upon them if they make terms of settlement between them – and settlement is best. And present in [human] souls is stinginess. But if you do good and fear Allah – then indeed Allah is ever, of what you do, Aware. (An-Nisa [4] : 128)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഏതെങ്കിലും സ്ത്രീ തന്റെ ഭര്‍ത്താവില്‍ നിന്ന് പിണക്കമോ അവഗണനയോ ഭയപ്പെട്ടാല്‍ അവരന്യോന്യം ഒത്തുതീര്‍പ്പുണ്ടാക്കുന്നതില്‍ കുറ്റമില്ല. എന്നല്ല; ഒത്തുതീര്‍പ്പാണ് ഉത്തമം. മനുഷ്യമനസ്സ് എപ്പോഴും സങ്കുചിതമായിരിക്കും. നിങ്ങള്‍ നല്ലനിലയില്‍ കഴിയുകയും സൂക്ഷ്മത പുലര്‍ത്തുകയുമാണെങ്കില്‍, ഓര്‍ക്കുക: അല്ലാഹു നിങ്ങള്‍ ചെയ്യുന്നവയൊക്കെയും സൂക്ഷ്മമായി അറിയുന്നവനാണ്. (അന്നിസാഅ് [4] : 128)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഒരു സ്ത്രീ തന്റെ ഭര്‍ത്താവില്‍ നിന്ന് പിണക്കമോ അവഗണനയോ ഭയപ്പെടുന്നുവെങ്കില്‍ അവര്‍ പരസ്പരം വല്ല ഒത്തുതീര്‍പ്പും ഉണ്ടാക്കുന്നതില്‍ അവര്‍ക്ക് കുറ്റമില്ല. ഒത്തുതീര്‍പ്പില്‍ എത്തുന്നതാണ് കൂടുതല്‍ നല്ലത്. പിശുക്ക് മനസ്സുകളില്‍ നിന്ന് വിട്ട് മാറാത്തതാകുന്നു. നിങ്ങള്‍ നല്ല നിലയില്‍ വര്‍ത്തിക്കുകയും, സൂക്ഷ്മത പാലിക്കുകയുമാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു നിങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.
2 Mokhtasar Malayalam
ഒരു സ്ത്രീ തൻ്റെ ഭർത്താവിൽ നിന്ന് അവഗണനയും അവളോട് താൽപ്പര്യക്കുറവും ഭയപ്പെടുകയാണെങ്കിൽ അവർ രണ്ടു പേരും പരസ്പരം ഒത്തുതീർപ്പിലെത്തുന്നതിൽ തെറ്റില്ല. ഉദാഹരണത്തിന് അവൾക്ക് അവകാശപ്പെട്ട നിത്യചെലവും താമസസൗകര്യവും പോലുള്ള ചിലത് (ഭർത്താവിന്) ബാധ്യത ഒഴിവാക്കി നൽകാവുന്നതാണ്. ഇത്തരം സാഹചര്യങ്ങളിൽ വിവാഹമോചനത്തേക്കാൾ അവർക്ക് നല്ലത് ഒത്തുതീർപ്പാകുന്നു. (മറ്റുള്ളവരുടെ കയ്യിലുള്ളത്) കൂടുതൽ ആഗ്രഹിക്കാനും (തൻ്റെ കയ്യിലുള്ളത്) പിശുക്കി പിടിക്കാനും ആഗ്രഹിക്കുന്നത് മനുഷ്യമനസ്സിൻ്റെ പ്രകൃതിയാണ്. തങ്ങൾക്കുള്ള അവകാശങ്ങൾ ഒഴിഞ്ഞു നൽകാൻ അവർ പൊതുവെ തൃപ്തിപ്പെടുകയില്ല. അതിനാൽ വിട്ടുപൊറുത്തു നൽകിയും നന്മയിൽ വർത്തിച്ചും ഈ സ്വഭാവം ചികിത്സിച്ചു മാറ്റാൻ ഭാര്യാഭർത്താക്കന്മാർ ശ്രമിക്കേണ്ടതുണ്ട്. നിങ്ങളുടെ എല്ലാ കാര്യങ്ങളിലും നിങ്ങൾ നന്മയിൽ വർത്തിക്കുകയും, അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അവനെ സൂക്ഷിക്കുകയും ചെയ്യുന്നുവെങ്കിൽ തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെ കുറിച്ച് സൂക്ഷ്മമായി അറിയുന്നവനാകുന്നു. അവന് യാതൊരു കാര്യവും അവ്യക്തമാവുകയില്ല. അവക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുകയും ചെയ്യുന്നതാണ്.