നിങ്ങള്‍ യോജിപ്പുണ്ടാക്കുന്ന (നന്നാക്കിത്തീര്‍ക്കുന്ന) പക്ഷം
watattaqū
وَتَتَّقُوا۟
and fear (Allah)
നിങ്ങള്‍ സൂക്ഷിക്കുകയും
fa-inna l-laha
فَإِنَّ ٱللَّهَ
then indeed Allah
എന്നാല്‍ നിശ്ചയമായും അല്ലാഹു
kāna ghafūran
كَانَ غَفُورًا
is Oft-Forgiving
വളരെ പൊറുക്കുന്നവനാകുന്നു
raḥīman
رَّحِيمًا
Most Merciful
കരുണാനിധി
Wa lan tastatee'ooo an ta'diloo bainan nisaaa'i wa law harastum falaa tameeloo kullal maili fatazaroohaa kalmu'al laqah; wa in tuslihoo wa tattaqoo fa innal laaha kaana Ghafoorar Raheema (an-Nisāʾ 4:129)
And you will never be able to be equal [in feeling] between wives, even if you should strive [to do so]. So do not incline completely [toward one] and leave another hanging. And if you amend [your affairs] and fear Allah – then indeed, Allah is ever Forgiving and Merciful. (An-Nisa [4] : 129)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങളെത്ര ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാനാവില്ല. അതിനാല്‍ നിങ്ങള്‍ ഒരുവളിലേക്ക് പൂര്‍ണമായി ചാഞ്ഞ് മറ്റവളെ കെട്ടിയിടപ്പെട്ട നിലയില്‍ കയ്യൊഴിക്കരുത്. നിങ്ങള്‍ ഭാര്യമാരോട് നന്നായി വര്‍ത്തിക്കുക. സൂക്ഷ്മത പാലിക്കുകയും ചെയ്യുക. എങ്കില്‍ അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു. (അന്നിസാഅ് [4] : 129)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങള്‍ എത്രതന്നെ ആഗ്രഹിച്ചാലും ഭാര്യമാര്‍ക്കിടയില്‍ തുല്യനീതി പാലിക്കാന്‍ നിങ്ങള്‍ക്കൊരിക്കലും സാധിക്കുകയില്ല. അതിനാല്‍ നിങ്ങള്‍ (ഒരാളിലേക്ക്) പൂര്‍ണ്ണമായി തിരിഞ്ഞുകൊണ്ട് മറ്റവളെ കെട്ടിയിട്ടവളെപ്പോലെ വിട്ടേക്കരുത്. നിങ്ങള്‍ (പെരുമാറ്റം) നന്നാക്കിത്തീര്‍ക്കുകയും, സൂക്ഷ്മത പാലിക്കുകയും ചെയ്യുന്ന പക്ഷം അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
2 Mokhtasar Malayalam
ഭർത്താക്കന്മാരേ! ഭാര്യമാരിൽ ചിലരോട് ഹൃദയത്തിനുണ്ടാകുന്ന ചായ്'വിൻ്റെ കാര്യത്തിൽ പരിപൂർണ്ണ നീതി പാലിക്കാൻ -നിങ്ങളെത്ര പരിശ്രമിച്ചാലും- നിങ്ങൾക്ക് സാധിക്കുകയില്ല. കാരണം, അത് പലപ്പോഴും നിങ്ങളുടെ നിശ്ചയത്തിന് പുറത്തുള്ള കാരണങ്ങളാലായിരിക്കും സംഭവിക്കുന്നത്. അതിനാൽ, നിങ്ങൾ സ്നേഹിക്കാത്ത ഭാര്യയിൽ നിന്ന് എല്ലാ നിലക്കും നിങ്ങൾ അകലം പാലിക്കുകയും, അവളെ കെട്ടിയിട്ട പോലെ വിട്ടേക്കുകയും ചെയ്യരുത്. അതായത് അവളുടെ അവകാശങ്ങൾ ശ്രദ്ധിക്കുന്ന ഒരു ഭർത്താവും അവൾക്കില്ല; എന്നാൽ മറ്റൊരു വിവാഹത്തിന് ശ്രമിക്കാൻ കഴിയുംവിധം ഭർത്താവില്ലാത്തവളുമല്ല അവൾ. നിങ്ങൾക്കിടയിലുള്ള (പ്രശ്നങ്ങൾ) നിങ്ങൾ ശരിയാക്കുകയും, അങ്ങനെ ഭാര്യയുടെ അവകാശങ്ങൾ നിറവേറ്റാൻ നിർബന്ധപൂർവ്വം സ്വയം പരിശ്രമിക്കുകയും, അക്കാര്യത്തിൽ അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുകയും ചെയ്താൽ തീർച്ചയായും അല്ലാഹു നിങ്ങൾക്ക് ധാരാളമായി പൊറുത്തു നൽകുന്നവനും (ഗഫൂർ), നിങ്ങൾക്ക് മേൽ ധാരാളമായി കരുണ ചൊരിയുന്നവനും (റഹീം) ആകുന്നു.