Indeed, the hypocrites [think to] deceive Allah, but He is deceiving them. And when they stand for prayer, they stand lazily, showing [themselves to] the people and not remembering Allah except a little, (An-Nisa [4] : 142)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
തീര്‍ച്ചയായും ഈ കപടവിശ്വാസികള്‍ അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്. യഥാര്‍ഥത്തില്‍ അല്ലാഹു അവരെ സ്വയം വഞ്ചിതരാക്കുകയാണ്. അവര്‍ നമസ്കാരത്തിനു നില്‍ക്കുന്നതുപോലും അലസന്മാരായാണ്. ആളുകളെ കാണിക്കാന്‍ വേണ്ടിയും. അവര്‍ വളരെ കുറച്ചേ അല്ലാഹുവെ ഓര്‍ക്കുന്നുള്ളൂ. (അന്നിസാഅ് [4] : 142)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തീര്‍ച്ചയായും കപടവിശ്വാസികള്‍ അല്ലാഹുവെ വഞ്ചിക്കാന്‍ നോക്കുകയാണ്. യഥാര്‍ത്ഥത്തില്‍ അല്ലാഹു അവരെയാണ് വഞ്ചിക്കുന്നത്.[1] അവര്‍ നമസ്കാരത്തിന് നിന്നാല്‍ ഉദാസീനരായിക്കൊണ്ടും, ആളുകളെ കാണിക്കാന്‍ വേണ്ടിയുമാണ് നില്‍ക്കുന്നത്. കുറച്ച് മാത്രമേ അവര്‍ അല്ലാഹുവെ ഓര്‍മിക്കുകയുള്ളൂ.
[1] അല്ലാഹുവെ പറ്റിക്കാനെന്ന ഭാവേന അവര്‍ ചെയ്യുന്ന ഏതൊരു കാര്യവും അവര്‍ക്കു തന്നെയാണ് ദോഷം വരുത്തുക. അങ്ങനെ അവരറിയാതെ ആത്മവഞ്ചനയില്‍ അകപ്പെടുന്ന സ്ഥിതി അല്ലാഹു അവര്‍ക്ക് വരുത്തുന്നു.
2 Mokhtasar Malayalam
ഇസ്ലാം പുറമേക്ക് നടിക്കുകയും ഉള്ളിൽ നിഷേധം ഒളിപ്പിച്ചു വെക്കുകയും ചെയ്തു കൊണ്ട് അല്ലാഹുവിനെ വഞ്ചിക്കുകയാണ് കപടവിശ്വാസികൾ. അല്ലാഹുവാണ് അവരെ വഞ്ചിച്ചു കൊണ്ടിരിക്കുന്നത്. കാരണം, അവരുടെ നിഷേധം അറിഞ്ഞു കൊണ്ട് തന്നെയാണ് അവരുടെ ജീവൻ അവൻ സംരക്ഷിച്ചിരിക്കുന്നത്. പരലോകത്ത് ഏറ്റവും കടുത്ത ശിക്ഷയാണ് അവർക്ക് അവൻ ഒരുക്കി വെച്ചിരിക്കുന്നത്. നിസ്കാരത്തിന് നിന്നാൽ മടിയോടെയും, അതിനോട് വെറുപ്പോടെയുമാണ് അവർ നിൽക്കുക. ജനങ്ങളെ കാണിക്കുക എന്നതും, അവരുടെ ആദരവ് പിടിച്ചു പറ്റുക എന്നതുമാണ് അവരുടെ ഉദ്ദേശം. തങ്ങളുടെ നിസ്കാരം അവർ അല്ലാഹുവിന് നിഷ്കളങ്കമാക്കുകയോ, വളരെ കുറച്ച് മാത്രമല്ലാതെ നിസ്കാരത്തിൽ അവർ അല്ലാഹുവിനെ സ്മരിക്കുകയോ ചെയ്യുകയുമില്ല. മുഅ്മിനുകളെ കാണുമ്പോൾ അവർ അൽപമൊന്ന് അല്ലാഹുവിനെ സ്മരിക്കും.