Allah does not like the public mention of evil except by one who has been wronged. And ever is Allah Hearing and Knowing. (An-Nisa [4] : 148)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ചീത്ത വാക്ക് പരസ്യപ്പെടുത്തുന്നത് അല്ലാഹുവിനിഷ്ടമില്ല. അനീതിക്കിരയായവനൊഴികെ. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. (അന്നിസാഅ് [4] : 148)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ചീത്തവാക്ക് പരസ്യമാക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുകയില്ല. ദ്രോഹിക്കപ്പെട്ടവന്ന് ഒഴികെ.[1] അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
[1] ശകാരിക്കപ്പെട്ടവന് തുല്യമായ ഭാഷയില്‍ അങ്ങോട്ടും ശകാരിക്കാം. മര്‍ദ്ദിക്കപ്പെട്ടവന് മര്‍ദകനെ ആക്ഷേപിക്കാം. ചീത്തവാക്ക് പരസ്യമായി പറയുന്നതിനുള്ള വിലക്ക് മര്‍ദിതര്‍ക്ക് ബാധകമല്ല.
2 Mokhtasar Malayalam
ചീത്തവാക്ക് പരസ്യമാക്കുന്നത് അല്ലാഹു ഇഷ്ടപ്പെടുന്നില്ല. മറിച്ച് അവൻ അതിനെ വെറുക്കുകയും അതിന്ന് ശിക്ഷ താക്കീത് നൽകുകയും ചെയ്യുന്നു. എന്നാൽ അതിക്രമിക്കപ്പെട്ടവന് അവ പരസ്യമാക്കുന്നത് അനുവദിക്കപ്പെട്ടിരിക്കുന്നു; തന്നോട് അതിക്രമം ചെയ്തവനെ കുറിച്ച് പരാതി പറയുന്നതിനും, അവനെതിരെ പ്രാർത്ഥിക്കുന്നതിനും, അവൻ പറഞ്ഞതിന് തത്തുല്ല്യമായത് പകരം നൽകുന്നതിനും വേണ്ടി. എന്നാൽ അതിക്രമിക്കപ്പെട്ടവൻ ക്ഷമിക്കുന്നതാണ് ചീത്തവാക്ക് പരസ്യമാക്കുന്നതിനെക്കാൾ ഉത്തമം. അല്ലാഹു നിങ്ങളുടെ വാക്കുകൾ അങ്ങേയറ്റം കേൾക്കുന്നവനും (സമീഅ്), നിങ്ങളുടെ മനസ്സിലെ ഉദ്ദേശങ്ങൾ നന്നായി അറിയുന്നവനും (അലീം) ആകുന്നു. അതിനാൽ മോശം വാക്കുകളെയും ഉദ്ദേശങ്ങളെയും നിങ്ങൾ സൂക്ഷിക്കുക.