Wa qawlihim innaa qatal nal maseeha 'Eesab-na-Maryama Rasoolal laahi wa maa qataloohu wa maa salaboohu wa laakin shubbiha lahum; wa innal lazeenakh talafoo fee lafee shakkim minh; maa lahum bihee min 'ilmin illat tibaa'az zann; wa maa qataloohu yaqeenaa (an-Nisāʾ 4:157)
And [for] their saying, "Indeed, we have killed the Messiah, Jesus the son of Mary, the messenger of Allah." And they did not kill him, nor did they crucify him; but [another] was made to resemble him to them. And indeed, those who differ over it are in doubt about it. They have no knowledge of it except the following of assumption. And they did not kill him, for certain. (An-Nisa [4] : 157)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ദൈവദൂതനായ, മര്‍യമിന്റെ മകന് മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നുവെന്ന് വാദിച്ചതിനാലും. സത്യത്തിലവര്‍ അദ്ദേഹത്തെ കൊന്നിട്ടില്ല. ക്രൂശിച്ചിട്ടുമില്ല. അവര്‍ ആശയക്കുഴപ്പത്തിലാവുകയാണുണ്ടായത്. അദ്ദേഹത്തിന്റെ കാര്യത്തില്‍ ഭിന്നാഭിപ്രായമുള്ളവര്‍ അതേപ്പറ്റി സംശയത്തില്‍ തന്നെയാണ്. കേവലം ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അതേപ്പറ്റി ഒന്നുമറിയില്ല. അവരദ്ദേഹത്തെ കൊന്നിട്ടില്ല; ഉറപ്പ്. (അന്നിസാഅ് [4] : 157)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹുവിന്റെ ദൂതനായ, മര്‍യമിന്റെ മകന് മസീഹ് ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും (അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു.) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ (യാഥാര്‍ത്ഥ്യം) അവര്‍ക്ക് തിരിച്ചറിയാതാവുകയാണുണ്ടായത്.[1] തീര്‍ച്ചയായും അദ്ദേഹത്തിന്റെ (ഈസായുടെ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക് അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല.
[1] ഈസാ നബി (യേശുക്രിസ്തു) ക്രൂശിക്കപ്പെട്ടിട്ടില്ലെന്നും, അദ്ദേഹം അല്ലാഹുവിങ്കലേക്ക് ഉയര്‍ത്തപ്പെടുകയാണുണ്ടായതെന്നും അല്ലാഹു ഉറപ്പിച്ചു പറയുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ ദൂതനായ, മർയമിൻ്റെ മകൻ മസീഹ് ഈസയെ ഞങ്ങൾ കൊലപ്പെടുത്തിയിരിക്കുന്നു' എന്ന് അഹങ്കാരത്തോടെ ആക്രോശിച്ചതിനാലും അവരെ നാം ശപിച്ചിരിക്കുന്നു. അവർ അവകാശപ്പെടുന്നത് പോലെ അദ്ദേഹത്തെ അവർ കൊലപ്പെടുത്തിയിട്ടില്ല. അദ്ദേഹത്തെ അവർ കുരിശിലേറ്റിയിട്ടുമില്ല. എന്നാൽ അല്ലാഹു ഈസാ -عَلَيْهِ السَّلَامُ- യുടെ ശരീരസാദൃശ്യം ഇട്ടുനൽകിയ ഒരാളെയാണ് അവർ കൊലപ്പെടുത്തുകയും, കുരിശിലേറ്റുകയും ചെയ്തത്. അവർ ധരിച്ചത് തങ്ങൾ കൊലപ്പെടുത്തിയത് ഈസായെ ആണെന്നാണ്. തങ്ങൾ അദ്ദേഹത്തെ കൊലപ്പെടുത്തി എന്ന് പറയുന്ന യഹൂദരും, അദ്ദേഹത്തെ വഞ്ചിച്ച് യഹൂദർക്ക് ഏൽപ്പിച്ചു കൊടുത്ത നസ്വാറാക്കളും അദ്ദേഹത്തിൻ്റെ കാര്യത്തിൽ പരിഭ്രാന്തിയിലും സംശയത്തിലുമാണ്. അവർക്ക് ഉറച്ച ഒരു വിവരം ആ കാര്യത്തിലില്ല. കേവലം ഊഹത്തെ പിന്തുടരുക മാത്രമാണ് അവർ ചെയ്യുന്നത്. തീർച്ചയായും ഊഹമാകട്ടെ; സത്യത്തിന് യാതൊരു നിലക്കും പകരമാവുകയില്ല. ഉറപ്പായും അവർ ഈസായെ കൊലപ്പെടുത്തിയിട്ടില്ല; അദ്ദേഹത്തെ കുരിശിലേറ്റിയിട്ടുമില്ല.