وَاِنْ مِّنْ اَهْلِ الْكِتٰبِ اِلَّا لَيُؤْمِنَنَّ بِهٖ قَبْلَ مَوْتِهٖ ۚوَيَوْمَ الْقِيٰمَةِ يَكُوْنُ عَلَيْهِمْ شَهِيْدًاۚ ( النساء: ١٥٩ )
Wa im min Ahlil Kitaabi illaa layu'minanna bihee qabla mawtihee wa Yawmal Qiyaamati yakoonu 'alaihim shaheedaa (an-Nisāʾ 4:159)
English Sahih:
And there is none from the People of the Scripture but that he will surely believe in him [i.e., Jesus] before his death. And on the Day of Resurrection he will be against them a witness. (An-Nisa [4] : 159)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഈസായുടെ മരണത്തിനു മുമ്പെ അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി വേദക്കാരിലാരുമുണ്ടാവില്ല. ഉയിര്‍ത്തെഴുന്നേല്‍പു നാളിലോ ഉറപ്പായും അദ്ദേഹം അവര്‍ക്കെതിരെ സാക്ഷിയാവുകയും ചെയ്യും. (അന്നിസാഅ് [4] : 159)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)
വേദക്കാരില്‍ ആരും തന്നെ അദ്ദേഹത്തിന്‍റെ (ഈസായുടെ) മരണത്തിനുമുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാത്തവരായി ഉണ്ടാവുകയില്ല.[1] ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളിലാകട്ടെ അദ്ദേഹം അവര്‍ക്കെതിരില്‍ സാക്ഷിയാകുകയും ചെയ്യും.
[1] ഈ വചനത്തിന് രണ്ടുതരത്തില്‍ വ്യാഖ്യാനം നല്‍കപ്പെട്ടിട്ടുണ്ട്. [1] വേദക്കാരില്‍ ഒരാളും ഈസാ(عليه السلام)യുടെ മരണത്തിനു മുമ്പ് അദ്ദേഹത്തില്‍ വിശ്വസിക്കാതിരിക്കുകയില്ല. [1] വേദക്കാരില്‍ ഒരാളും തൻ്റെ മരണത്തിനു മുമ്പ് ഈസാ(عليه السلام)യില്‍ വിശ്വസിക്കാതിരിക്കുകയില്ല. ഒന്നാമത്തേതിൻ്റെ വിശദീകരണം ഇപ്രകാരമാകുന്നു: ഈസാ(عليه السلام) വീണ്ടും ഭൂമിയില്‍ ഇറങ്ങിവന്നിട്ട് മരിക്കുന്നതിനു മുമ്പായി അക്കാലത്ത് ജീവിച്ചിരിക്കുന്ന വേദക്കാരില്‍ ഒരാള്‍ പോലും അദ്ദേഹത്തില്‍ വിശ്വസിക്കാതിരിക്കില്ല. രണ്ടാമത്തേതിൻ്റെ വിശദീകരണം; വേദക്കാരില്‍ ഒരാള്‍ പോലും തൻ്റെ മരണത്തിനു മുമ്പായി - മരണം ആസന്നമായ സമയത്തെങ്കിലും - ഈസാ(عليه السلام)യില്‍ വിശ്വസിക്കാതിരിക്കില്ല.