But Allah bears witness to that which He has revealed to you. He has sent it down with His knowledge, and the angels bear witness [as well]. And sufficient is Allah as Witness. (An-Nisa [4] : 166)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു നിനക്ക് ഇറക്കിത്തന്നത് തന്റെ ജ്ഞാനത്തില്‍ നിന്നുതന്നെയാണെന്നതിന് അവന് തന്നെ സാക്ഷ്യം വഹിക്കുന്നുണ്ട്; മലക്കുകളും അതിനു സാക്ഷ്യം വഹിക്കുന്നു. സാക്ഷിയായി അല്ലാഹുതന്നെ ധാരാളമാണെങ്കിലും! (അന്നിസാഅ് [4] : 166)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
എന്നാല്‍ അല്ലാഹു നിനക്ക് അവതരിപ്പിച്ചുതന്നതിന്റെ കാര്യത്തില്‍ അവന് തന്നെ സാക്ഷ്യം വഹിക്കുന്നു. അവന്റെ അറിവിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് അവനത് അവതരിപ്പിച്ചിട്ടുള്ളത്. മലക്കുകളും (അതിന്) സാക്ഷ്യം വഹിക്കുന്നു. സാക്ഷിയായി അല്ലാഹു മതി.
2 Mokhtasar Malayalam
യഹൂദർ താങ്കളെ നിഷേധിക്കുന്നുവെങ്കിൽ തീർച്ചയായും -അല്ലാഹുവിൻ്റെ റസൂലേ!- അല്ലാഹു താങ്കൾക്ക് മേൽ അവതരിപ്പിച്ച ഖുർആനിൻ്റെ കാര്യത്തിൽ താങ്കളുടെ സത്യസന്ധതക്ക് അവൻ സാക്ഷിയാകുന്നു. അല്ലാഹു തൻ്റെ അടിമകൾക്ക് അറിയിച്ചു നൽകാൻ ഉദ്ദേശിച്ച അവൻ്റെ അറിവാണ് അതിൽ അല്ലാഹു അവതരിപ്പിച്ചിട്ടുള്ളത്; അവന് ഇഷ്ടമുള്ളതും അവൻ തൃപ്തിപ്പെടുന്നതും ഏതെല്ലാമാണെന്നും, അവൻ വെറുക്കുന്നതും വിസമ്മതിക്കുന്നതും എന്തെല്ലാമാണെന്നും (അറിയിക്കുന്ന വിജ്ഞാനമാണ് അതിൽ ഉള്ളത്). അല്ലാഹു സാക്ഷ്യം വഹിക്കുന്നതോടൊപ്പം മലക്കുകളും താങ്കൾ കൊണ്ടുവന്നതിൻ്റെ സത്യസന്ധതക്ക് സാക്ഷ്യം വഹിക്കുന്നു. അല്ലാഹു തന്നെ സാക്ഷിയായി മതിയായവനാണ്; മറ്റാരുടെയും സാക്ഷ്യമില്ലെങ്കിലും അവൻ്റെ സാക്ഷ്യം മതി.