The repentance accepted by Allah is only for those who do wrong in ignorance [or carelessness] and then repent soon [after]. It is those to whom Allah will turn in forgiveness, and Allah is ever Knowing and Wise. (An-Nisa [4] : 17)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അറിയുക: അറിവില്ലായ്മ കാരണം തെറ്റ് ചെയ്യുകയും ഒട്ടും വൈകാതെ അനുതപിക്കുകയും ചെയ്യുന്നവര്‍ക്കുള്ളതാണ് പശ്ചാത്താപം. അവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കും. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. (അന്നിസാഅ് [4] : 17)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
പശ്ചാത്താപം സ്വീകരിക്കാന്‍ അല്ലാഹു ബാധ്യത ഏറ്റിട്ടുള്ളത് (അനന്തര ഫലങ്ങളെക്കുറിച്ച്) അറിവുകേട് നിമിത്തം തിന്മ ചെയ്യുകയും, എന്നിട്ട് താമസിയാതെ പശ്ചാത്തപിക്കുകയും ചെയ്യുന്നവര്‍ക്ക് മാത്രമാകുന്നു. അങ്ങനെയുള്ളവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു
2 Mokhtasar Malayalam
തിന്മയുടെ അനന്തരഫലമോ അതിൻ്റെ ദുർഗതിയോ അറിയാതെ പാപങ്ങളും ദോഷങ്ങളും ചെയ്തുപോവുകയും, ശേഷം മരണം മുന്നിൽ കാണുന്നതിന് മുൻപ് അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുകയും ചെയ്തവരുടെ പശ്ചാത്താപമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ. തെറ്റുകൾ ബോധപൂർവ്വമോ അല്ലാതെയോ ചെയ്യുന്ന എല്ലാവരും തെറ്റിൻ്റെ ഗൗരവം മനസ്സിലാക്കാത്തവർ തന്നെയാണ്. (യഥാർത്ഥത്തിൽ അതിൻ്റെ ഗൗരവം മനസ്സിലാക്കിയിരുന്നെങ്കിൽ അവൻ തെറ്റ് ചെയ്യില്ലായിരുന്നു.) അക്കൂട്ടരുടെ പശ്ചാത്താപമാണ് അല്ലാഹു സ്വീകരിക്കുകയും, അവർക്കാണ് അവൻ മാപ്പു നൽകുകയും ചെയ്യുക. അല്ലാഹു തൻ്റെ സൃഷ്ടികളുടെ അവസ്ഥാന്തരങ്ങൾ നന്നായി അറിയുന്നവനും, തൻ്റെ വിധിനിർണ്ണയത്തിലും മതനിയമങ്ങൾ നിശ്ചയിക്കുന്നതിലും ഏറ്റവും യുക്തിപൂർണ്ണനുമാകുന്നു.