O you who have believed, it is not lawful for you to inherit women by compulsion. And do not make difficulties for them in order to take [back] part of what you gave them unless they commit a clear immorality [i.e., adultery]. And live with them in kindness. For if you dislike them – perhaps you dislike a thing and Allah makes therein much good. (An-Nisa [4] : 19)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വിശ്വസിച്ചവരേ, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ അനന്തരമെടുക്കാന്‍ നിങ്ങള്‍ക്കനുവാദമില്ല. നിങ്ങള്‍ അവര്‍ക്ക് നല്കിയ വിവാഹമൂല്യത്തില്‍നിന്ന് ഒരുഭാഗം തട്ടിയെടുക്കാനായി നിങ്ങളവരെ പീഡിപ്പിക്കരുത്- അവര്‍ പ്രകടമായ ദുര്‍നടപ്പില്‍ ഏര്‍പ്പെട്ടാലല്ലാതെ. അവരോട് മാന്യമായി സഹവസിക്കുക. അഥവാ, നിങ്ങളവരെ വെറുക്കുന്നുവെങ്കില്‍ അറിയുക: നിങ്ങള്‍ വെറുക്കുന്ന പലതിലും അല്ലാഹു ധാരാളം നന്മ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാവാം. (അന്നിസാഅ് [4] : 19)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യവിശ്വാസികളേ, സ്ത്രീകളെ ബലാല്‍ക്കാരമായിട്ട് അനന്തരാവകാശ സ്വത്തായി എടുക്കല്‍ നിങ്ങള്‍ക്ക് അനുവദനീയമല്ല.[1] അവര്‍ക്ക് (ഭാര്യമാര്‍ക്ക്) നിങ്ങള്‍ കൊടുത്തിട്ടുള്ളതില്‍ ഒരു ഭാഗം തട്ടിയെടുക്കുവാന്‍ വേണ്ടി നിങ്ങളവരെ മുടക്കിയിടുകയും ചെയ്യരുത്.[2] അവര്‍ പ്രത്യക്ഷമായ വല്ല നീചവൃത്തിയും ചെയ്തെങ്കിലല്ലാതെ. അവരോട് നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കേണ്ടതുമാണ്. ഇനി നിങ്ങള്‍ക്കവരോട് വെറുപ്പ് തോന്നുന്ന പക്ഷം (നിങ്ങള്‍ മനസ്സിലാക്കുക) നിങ്ങളൊരു കാര്യം വെറുക്കുകയും അതേകാര്യത്തില്‍ അല്ലാഹു ധാരാളം നന്മ നിശ്ചയിക്കുകയും ചെയ്തെന്ന് വരാം.
[1] അജ്ഞാനകാലത്ത് അറബികളാരെങ്കിലും മരിച്ചാല്‍ അയാളുടെ സ്വത്തുക്കളോടൊപ്പം ഭാര്യമാരെയും അനന്തരാവകാശികള്‍ പങ്കിട്ടെടുക്കുമായിരുന്നു. [2] ഭാര്യമാരെ പീഡിപ്പിക്കുകയും, അവര്‍ വിവാഹമോചനം ആവശ്യപ്പെടുകയാണെങ്കില് മഹ്ര് തിരിച്ചു കൊടുത്താല്‍ മാത്രമേ മോചനം നല്‍കുകയുള്ളൂ എന്ന് ശഠിക്കുകയും ചെയ്യുന്ന ദുഷിച്ച സമ്പ്രദായത്തെ വിശുദ്ധഖുര്ആന് നിരോധിക്കുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ റസൂലിനെ പിൻപറ്റുകയും ചെയ്തവരേ! സമ്പത്ത് അനന്തരമെടുക്കുന്നത് പോലെ, നിങ്ങളുടെ പിതാക്കളുടെയും ബന്ധുക്കളുടെയും ഭാര്യമാരായ സ്ത്രീകളെ അനന്തരമെടുക്കുക എന്നത് നിങ്ങൾക്ക് അനുവദനീയമല്ല. അങ്ങനെ അവരെ വിവാഹം കഴിക്കുകയോ, അല്ലെങ്കിൽ നിങ്ങൾ ഉദ്ദേശിക്കുന്നവരെ കൊണ്ട് വിവാഹം കഴിപ്പിക്കുകയോ അതുമല്ലെങ്കിൽ അവരെ വിവാഹത്തിൽ നിന്ന് തടയുകയോ ചെയ്യാൻ നിങ്ങൾക്ക് അനുവാദമില്ല. നിങ്ങൾക്ക് ഇഷ്ടമില്ലാത്ത നിങ്ങളുടെ ഭാര്യമാരെ -അവർക്ക് നിങ്ങൾ നൽകിയ മഹ്റോ (വിവാഹമൂല്യം) മറ്റോ തിരിച്ചേൽപ്പിക്കുന്നത് വരെ- ഉപദ്രവിക്കുന്നതിനായി പിടിച്ചു വെക്കാനും നിങ്ങൾക്ക് അനുവാദമില്ല. എന്നാൽ അവർ വ്യക്തമായ മ്ലേഛവൃത്തിയായ വ്യഭിചാരം പോലുള്ളത് പ്രവർത്തിച്ചാലൊഴികെ; അങ്ങനെ അവർ ചെയ്താൽ നിങ്ങൾ അവർക്ക് നൽകിയത് വിവാഹമോചനത്തിനായി തിരിച്ചേൽപ്പിക്കുന്നത് വരെ അവരെ പിടിച്ചു വെക്കാനും, അവർക്ക് ഇടുക്കം സൃഷ്ടിക്കാനും നിങ്ങൾക്ക് അനുവാദമുണ്ട്. നിങ്ങളുടെ സ്ത്രീകളോട് -അവരെ ഉപദ്രവിക്കാതെയും, അവർക്ക് നന്മ ചെയ്തു കൊണ്ടും- നല്ല രൂപത്തിൽ നിങ്ങൾ വർത്തിക്കുക. എന്തെങ്കിലും ഭൗതികമായ കാര്യത്തിൽ നിങ്ങൾക്കവരോട് വെറുപ്പുണ്ടായാൽ തന്നെയും നിങ്ങൾ അതിൽ ക്ഷമ കൈക്കൊള്ളുക. നിങ്ങൾ വെറുക്കുന്ന കാര്യത്തിൽ അല്ലാഹു ചിലപ്പോൾ ഇഹലോകത്തേക്കും പരലോകത്തേക്കും ധാരാളം നന്മ നിശ്ചയിച്ചേക്കാം.