But if you want to replace one wife with another and you have given one of them a great amount [in gifts], do not take [back] from it anything. Would you take it in injustice and manifest sin? (An-Nisa [4] : 20)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങള്‍ ഒരു ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു ഭാര്യയെ സ്വീകരിക്കാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ആദ്യഭാര്യക്ക് സമ്പത്തിന്റെ ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടെങ്കിലും അതില്‍നിന്ന് ഒന്നുംതന്നെ തിരിച്ചുവാങ്ങരുത്. കള്ളം കെട്ടിച്ചമച്ചും പ്രകടമായ തെറ്റു ചെയ്തും നിങ്ങളത് തിരിച്ചെടുക്കുകയോ? (അന്നിസാഅ് [4] : 20)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങള്‍ ഒരു ഭാര്യയുടെ സ്ഥാനത്ത് മറ്റൊരു ഭാര്യയെ പകരം സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നപക്ഷം അവരില്‍ ഒരുവള്‍ക്ക് നിങ്ങള്‍ ഒരു കൂമ്പാരം തന്നെ കൊടുത്തിട്ടുണ്ടായിരുന്നുവെങ്കിലും അതില്‍ നിന്ന് യാതൊന്നും തന്നെ നിങ്ങള്‍ തിരിച്ചുവാങ്ങരുത്. കള്ള ആരോപണം ചുമത്തിക്കൊണ്ടും പ്രത്യക്ഷമായ അധര്‍മ്മം ചെയ്തുകൊണ്ടും നിങ്ങളത് മേടിക്കുകയോ?
2 Mokhtasar Malayalam
ഭർത്താക്കന്മാരേ! നിങ്ങൾ ഏതെങ്കിലും ഭാര്യയെ ത്വലാഖ് (മൊഴി) ചൊല്ലാൻ ഉദ്ദേശിക്കുകയും, അവൾക്ക് പകരം മറ്റൊരുവളെ സ്വീകരിക്കാൻ തീരുമാനിക്കുകയും ചെയ്താൽ അതിൽ നിങ്ങൾക്ക് യാതൊരു തെറ്റുമില്ല. മൊഴി ചൊല്ലാൻ ഉദ്ദേശിച്ചവൾക്ക് മഹ്റായി ധാരാളം സമ്പത്ത് നിങ്ങൾ നൽകിയിട്ടുണ്ടെങ്കിലും അതിൽ നിന്ന് എന്തെങ്കിലും തിരിച്ച് വാങ്ങുക എന്നത് നിങ്ങൾക്ക് അനുവദനീയമല്ല. അങ്ങനെ നിങ്ങൾ അവൾക്ക് നൽകിയത് തിരിച്ചു വാങ്ങുക എന്നത് വ്യക്തമായ തിന്മയും, തനി വ്യാജംചമക്കലും തന്നെയാകുന്നു.