Skip to main content

وَلَا تَتَمَنَّوْا مَا فَضَّلَ اللّٰهُ بِهٖ بَعْضَكُمْ عَلٰى بَعْضٍ ۗ لِلرِّجَالِ نَصِيْبٌ مِّمَّا اكْتَسَبُوْا ۗ وَلِلنِّسَاۤءِ نَصِيْبٌ مِّمَّا اكْتَسَبْنَ ۗوَسْـَٔلُوا اللّٰهَ مِنْ فَضْلِهٖ ۗ اِنَّ اللّٰهَ كَانَ بِكُلِّ شَيْءٍ عَلِيْمًا   ( النساء: ٣٢ )

walā tatamannaw
وَلَا تَتَمَنَّوْا۟
And (do) not covet
നിങ്ങള്‍ കൊതിക്കരുത്, വ്യാമോഹിക്കരുത്
mā faḍḍala
مَا فَضَّلَ
what (has) bestowed
ശ്രേഷ്ഠമാക്കിയതിനെ, അനുഗ്രഹം (ഔദാര്യം) നല്‍കിയതിന്
l-lahu
ٱللَّهُ
Allah
അല്ലാഹു
bihi
بِهِۦ
[with it]
അത് മുഖേന, അതിനെ
baʿḍakum
بَعْضَكُمْ
some of you
നിങ്ങളില്‍ ചിലര്‍ക്ക്, ചിലരെ
ʿalā baʿḍin
عَلَىٰ بَعْضٍۚ
over others
ചിലരെക്കാള്‍
lilrrijāli
لِّلرِّجَالِ
For men
പുരുഷന്മാര്‍ക്കുണ്ട്
naṣībun
نَصِيبٌ
(is) a share
ഓഹരി, പങ്ക്
mimmā ik'tasabū
مِّمَّا ٱكْتَسَبُوا۟ۖ
of what they earned
അവര്‍ സമ്പാദിച്ചു (ചെയ്തു)ണ്ടാക്കിയതില്‍ നിന്ന്
walilnnisāi
وَلِلنِّسَآءِ
and for women
സ്ത്രീകള്‍ക്കുമുണ്ട്
naṣībun
نَصِيبٌ
(is) a share
ഓഹരി, പങ്ക്
mimmā ik'tasabna
مِّمَّا ٱكْتَسَبْنَۚ
of what they earned
അവര്‍ ചെയ്തു (സമ്പാദിച്ചു)ണ്ടാക്കിയതില്‍ നിന്ന്
wasalū
وَسْـَٔلُوا۟
And ask
ചോദിക്കുകയും ചെയ്യുവിന്‍
l-laha
ٱللَّهَ
Allah
അല്ലാഹുവിനോട്
min faḍlihi
مِن فَضْلِهِۦٓۗ
of His Bounty
അവന്‍റെ അനുഗ്രഹ (ഔദാര്യ)ത്തില്‍ നിന്ന്, ദയയില്‍നിന്ന്
inna l-laha
إِنَّ ٱللَّهَ
Indeed Allah
നിശ്ചയമായും അല്ലാഹു
kāna
كَانَ
is
ആകുന്നു, ആയിരിക്കുന്നു
bikulli shayin
بِكُلِّ شَىْءٍ
of every thing
എല്ലാകാര്യത്തെ (വസ്തുവെ)ക്കുറിച്ചും
ʿalīman
عَلِيمًا
All-Knower
അറിയുന്നവന്‍

Wa laa tatamannaw maa faddalal laahu bihee ba'dakum 'alaa ba'd; lirrijaali naseebum mimak tasaboo wa linnisaaa'i naseebum mimmak tasabna; was'alullaaha min fadlih; innal laaha kaana bikulli shai'in 'Aleemaa (an-Nisāʾ 4:32)

English Sahih:

And do not wish for that by which Allah has made some of you exceed others. For men is a share of what they have earned, and for women is a share of what they have earned. And ask Allah of His bounty. Indeed Allah is ever, of all things, Knowing. (An-Nisa [4] : 32)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

അല്ലാഹു നിങ്ങളില്‍ ചിലര്‍ക്ക് മറ്റു ചിലരെക്കാള്‍ ചില അനുഗ്രഹങ്ങള്‍ കൂടുതലായി നല്‍കിയിട്ടുണ്ട്. നിങ്ങള്‍ അതു കൊതിക്കാതിരിക്കുക. പുരുഷന്മാര്‍ക്ക് അവര്‍ സമ്പാദിച്ചതിനനുസരിച്ച വിഹിതമുണ്ട്. സ്ത്രീകള്‍ക്ക് അവര്‍ സമ്പാദിച്ചതിനൊത്ത വിഹിതവും. നിങ്ങള്‍ അല്ലാഹുവോട് അവന്റെ അനുഗ്രഹത്തിനായി പ്രാര്‍ഥിച്ചുകൊണ്ടിരിക്കുക. അല്ലാഹു എല്ലാ കാര്യങ്ങളും അറിയുന്നവനാണ്. (അന്നിസാഅ് [4] : 32)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നിങ്ങളില്‍ ചിലര്‍ക്ക് ചിലരെക്കാള്‍ കൂടുതലായി അല്ലാഹു നല്‍കിയ അനുഗ്രഹങ്ങളോട് നിങ്ങള്‍ക്ക് മോഹം തോന്നരുത്‌.[1] പുരുഷന്‍മാര്‍ സമ്പാദിച്ചുണ്ടാക്കിയതിന്‍റെ ഓഹരി അവര്‍ക്കുണ്ട്‌. സ്ത്രീകള്‍ സമ്പാദിച്ചുണ്ടാക്കിയതിന്‍റെ ഓഹരി അവര്‍ക്കുമുണ്ട്‌. അല്ലാഹുവോട് അവന്‍റെ ഔദാര്യത്തില്‍ നിന്ന് നിങ്ങള്‍ ആവശ്യപ്പെട്ടുകൊള്ളുക. തീര്‍ച്ചയായും അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു

[1] അന്യരുടെ നേട്ടങ്ങളെപ്പറ്റിയുളള അസൂയയും, അതില്‍ നിന്ന് ഒരു ഭാഗം അപഹരിച്ചെടുക്കണമെന്ന ആഗ്രഹവുമാണ് പല അതിക്രമങ്ങള്‍ക്കും കലഹങ്ങള്‍ക്കും പ്രേരകമായിത്തീരുന്നത്.