Worship Allah and associate nothing with Him, and to parents do good, and to relatives, orphans, the needy, the near neighbor, the neighbor farther away, the companion at your side, the traveler, and those whom your right hands possess. Indeed, Allah does not like those who are self-deluding and boastful, (An-Nisa [4] : 36)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനില്‍ ഒന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുക. മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കുക. ബന്ധുക്കള്‍, അനാഥകള്‍, അഗതികള്‍, കുടുംബക്കാരായ അയല്‍ക്കാര്‍, അന്യരായ അയല്‍ക്കാര്‍, സഹവാസികള്‍, വഴിപോക്കര്‍, നിങ്ങളുടെ ഉടമസ്ഥതയിലുള്ളവര്‍; എല്ലാവരോടും നല്ലനിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചവും ദുരഹങ്കാരവുമുള്ള ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല. (അന്നിസാഅ് [4] : 36)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേര്‍ക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയല്‍ക്കാരോടും അന്യരായ അയല്‍ക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകള്‍ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല.
2 Mokhtasar Malayalam
നിങ്ങൾ അല്ലാഹുവിന് കീഴൊതുങ്ങി കൊണ്ട് അവനെ മാത്രം ആരാധിക്കുക. അല്ലാഹുവിനോടൊപ്പം മറ്റാരെയും നിങ്ങൾ വിളിച്ചാരാധിക്കരുത്. മാതാപിതാക്കളെ ആദരിച്ചു കൊണ്ടും, നന്മ ചെയ്തു കൊണ്ടും അവരോട് നല്ല നിലയിൽ വർത്തിക്കുക. ബന്ധുക്കളോടും അനാഥരോടും ആവശ്യക്കാരോടും നല്ല നിലയിൽ വർത്തിക്കുക. കുടുംബബന്ധമുള്ള അയൽവാസികളോടും, കുടുംബബന്ധമില്ലാത്ത അയൽവാസികളോടും നല്ല നിലയിൽ വർത്തിക്കുക. നിങ്ങളോടൊപ്പം (യാത്രയിലും അല്ലാത്തപ്പോഴുമായി) നിൽക്കുന്ന കൂട്ടുകാരനോടും നല്ല നിലയിൽ വർത്തിക്കുക. യാത്രാ വിഭവങ്ങൾ തീർന്നു പോയ യാത്രക്കാരനോടും നന്മ ചെയ്യുക. നിങ്ങളുടെ കീഴിലുള്ള അടിമകളോടും നല്ല നിലയിൽ വർത്തിക്കുക. സ്വന്തത്തെ കുറിച്ച് അത്ഭുതം കൂറി നടക്കുന്നവനെയും, ജനങ്ങൾക്കിടയിൽ അഹങ്കാരത്തോടെ സ്വയം പുകഴ്ത്തി പറയുന്ന പൊങ്ങച്ചക്കാരനെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല; തീർച്ച.