നിന്ദാകരമായ (അപമാനിക്കുന്ന, നിസ്സാരമാക്കുന്ന) ശിക്ഷ
Allazeena yabkhaloona wa yaamuroonan naasa bilbukhli wa yaktumoona maaa aataahu mullaahu min fadlih; wa a'tadnaa lilkaafireena 'azaabam muheenaa (an-Nisāʾ 4:37)
Who are stingy and enjoin upon [other] people stinginess and conceal what Allah has given them of His bounty – and We have prepared for the disbelievers a humiliating punishment – (An-Nisa [4] : 37)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പിശുക്കുകാട്ടുകയും പിശുക്കുകാട്ടാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നവരാണവര്‍; അല്ലാഹു തന്റെ ഔദാര്യത്താല്‍ നല്കിയ അനുഗ്രഹങ്ങള്‍ മറച്ചുപിടിക്കുന്നവരും. നന്ദികെട്ടവര്‍ക്ക് നിന്ദ്യമായ ശിക്ഷയാണ് നാം ഒരുക്കിവെച്ചിരിക്കുന്നത്. (അന്നിസാഅ് [4] : 37)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
പിശുക്ക് കാണിക്കുകയും, പിശുക്ക് കാണിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും, തങ്ങള്‍ക്ക് അല്ലാഹു തന്റെ ഔദാര്യം കൊണ്ട് നല്കിയ അനുഗ്രഹം മറച്ചു വെക്കുകയും ചെയ്യുന്നവരാണവര്‍. ആ നന്ദികെട്ടവര്‍ക്ക് അപമാനകരമായ ശിക്ഷയാണ് നാം ഒരുക്കിവെച്ചിരിക്കുന്നത്
2 Mokhtasar Malayalam
അല്ലാഹു നൽകിയ ഉപജീവനത്തിൽ നിന്ന് അവൻ നിർബന്ധമായും നൽകണമെന്ന് കൽപ്പിച്ച ദാനധർമ്മങ്ങൾ നൽകാതിരിക്കുകയും, അപ്രകാരം ചെയ്യാൻ (അതായത് ദാനധർമ്മങ്ങൾ നൽകാതിരിക്കാൻ) തങ്ങളുടെ വാക്കാലും പ്രവർത്തിയാലും മറ്റുള്ളവരോട് കൽപ്പിക്കുകയും ചെയ്യുന്നവരെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല. അല്ലാഹു അവൻ്റെ ഔദാര്യത്തിൽ നിന്ന് അവർക്ക് നൽകിയ സമ്പത്തും വിജ്ഞാനവും മറ്റു നന്മകളും അവർ മറച്ചു വെക്കുന്നു. ജനങ്ങൾക്ക് അവർ സത്യം വിശദീകരിച്ചു നൽകുന്നില്ല; അവരത് മറച്ചു വെക്കുകയും അസത്യം പ്രചരിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഈ പറയപ്പെട്ട സ്വഭാവങ്ങളെല്ലാം (അല്ലാഹുവിനെ) നിഷേധിച്ചവരുടെ സ്വഭാവങ്ങളാണ്. (അല്ലാഹുവിനെ) നിഷേധിച്ചവർക്ക് നാം അപമാനകരമായ ശിക്ഷ ഒരുക്കി വെച്ചിരിക്കുന്നു.