So how [will it be] when disaster strikes them because of what their hands have put forth and then they come to you swearing by Allah, "We intended nothing but good conduct and accommodation." (An-Nisa [4] : 62)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അപ്പോള്‍ സ്വന്തം കരങ്ങള്‍ വരുത്തിവെച്ച വിനകള്‍ അവരെ ബാധിക്കുമ്പോഴത്തെ അവസ്ഥ എന്തായിരിക്കും? അപ്പോഴവര്‍ നിന്റെ അടുത്തുവന്ന് അല്ലാഹുവിന്റെ പേരില്‍ ആണയിട്ടുപറയും: ''ഞങ്ങള്‍ നന്മയും അനുരഞ്ജനവുമല്ലാതൊന്നും ഉദ്ദേശിച്ചിട്ടില്ല.'' (അന്നിസാഅ് [4] : 62)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
എന്നാല്‍ സ്വന്തം കൈകള്‍ ചെയ്ത് വെച്ചതിന്റെ ഫലമായി അവര്‍ക്ക് വല്ല ആപത്തും ബാധിക്കുകയും, അനന്തരം അവര്‍ നിന്റെ അടുത്ത് വന്ന് അല്ലാഹുവിന്റെ പേരില്‍ സത്യം ചെയ്ത് കൊണ്ട് ഞങ്ങള്‍ നന്മയും അനുരഞ്ജനവുമല്ലാതെ മറ്റൊന്നും ഉദ്ദേശിച്ചിരുന്നില്ല എന്ന് പറയുകയും ചെയ്യുമ്പോഴുള്ള സ്ഥിതി എങ്ങനെയായിരിക്കും?
2 Mokhtasar Malayalam
അവർ ചെയ്തു കൂട്ടിയ തിന്മകൾ കാരണത്താൽ അവരെ കുഴപ്പങ്ങൾ ബാധിക്കുകയും, ശേഷം -അല്ലാഹുവിൻ്റെ റസൂലേ!- ഒഴികഴിവുകൾ ബോധിപ്പിച്ചു കൊണ്ട് താങ്കളുടെ അരികിലേക്ക് അവർ വന്നെത്തുകയും ചെയ്താൽ എങ്ങനെയുണ്ടായിരിക്കും?! താങ്കളെ ഒഴിവാക്കി മറ്റുള്ളവരിലേക്ക് ഞങ്ങൾ വിധി തേടിപ്പോയത് നന്മ ഉദ്ദേശിച്ചു കൊണ്ടും, ഭിന്നിച്ചു നിൽക്കുന്നവർക്കിടയിൽ യോജിപ്പുണ്ടാകണമെന്ന് ആഗ്രഹിച്ചു കൊണ്ടും മാത്രമാണ് എന്നവർ അല്ലാഹുവിൻ്റെ പേരിൽ സത്യം ചെയ്തുപറയും. അവർ കളവാണ് പറയുന്നത്. യഥാർത്ഥ നന്മയുള്ളത് അല്ലാഹുവിൻ്റെ അടിമകൾ അവൻ്റെ ദീനിൻ്റെ വിധിനടപ്പാക്കുന്നതിലാണ്.