Wa la'in asaabakum fadlum minal laahi la yaqoolanna ka al lam takum bainakum wa bainahoo mawaddatuny yaa laitanee kuntu ma'ahum fa afooza fawzan 'azeemaa (an-Nisāʾ 4:73)
But if bounty comes to you from Allah, he will surely say, as if [i.e., showing that] there had never been between you and him any affection, "Oh, I wish I had been with them so I could have attained a great attainment." (An-Nisa [4] : 73)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
എന്നാല്‍ നിങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് വല്ല അനുഗ്രഹവും കിട്ടിയാലോ; അവനും നിങ്ങളും തമ്മില്‍ ഒട്ടും സ്നേഹം ഉണ്ടായിട്ടില്ലാത്തപോലെ അവന് പറയും: ''ഞാനും അവരുടെ കൂടെ ഉണ്ടായിരുന്നെങ്കില്‍ എനിക്കു വലിയ നേട്ടം കിട്ടിയേനെ.'' (അന്നിസാഅ് [4] : 73)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങള്‍ക്ക് അല്ലാഹുവിങ്കല്‍ നിന്ന് വല്ല അനുഗ്രഹവും വന്നുകിട്ടുകയാണെങ്കിലോ, നിങ്ങളും അവനും തമ്മില്‍ യാതൊരു സ്നേഹബന്ധവുമുണ്ടായിരുന്നില്ല എന്ന മട്ടില്‍ അവന് പറയും; (ഹാ കഷ്ടമായി!) ഞാന്‍ അവരുടെ കൂടെയുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. എങ്കില്‍ എനിക്കൊരു വലിയ നേട്ടം നേടിയെടുക്കാമായിരുന്നു.
2 Mokhtasar Malayalam
മുസ്ലിംകളേ! നിങ്ങൾക്ക് അല്ലാഹുവിൽ നിന്നുള്ള ഔദാര്യത്താൽ വിജയമോ യുദ്ധാർജ്ജിത സ്വത്തുക്കളോ ലഭിച്ചാൽ യുദ്ധത്തിൽ നിന്ന് പിൻമാറി നിന്ന ഇവർ -നിങ്ങളുടെ കൂട്ടത്തിലേ ആയിരുന്നില്ല എന്ന മട്ടിലും, നിങ്ങൾക്കോ അവനോ ഇടയിൽ യാതൊരു സ്നേഹമോ സൗഹൃദയമോ ഉണ്ടായിരുന്നതേയില്ലാത്ത മട്ടിലും- പറയും: ഹാ! ഞാനും അവരോടൊപ്പം ഈ യുദ്ധത്തിൽ പങ്കെടുത്തിരുന്നെങ്കിൽ! എങ്കിൽ അവർക്ക് കിട്ടിയതു പോലുള്ളത് എനിക്കും നേടിയെടുക്കാമായിരുന്നു.