Whoever intercedes for a good cause will have a share [i.e., reward] therefrom; and whoever intercedes for an evil cause will have a portion [i.e., burden] therefrom. And ever is Allah, over all things, a Keeper. (An-Nisa [4] : 85)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നന്മ ശിപാര്‍ശ ചെയ്യുന്നവന് അതിലൊരു പങ്കു ലഭിക്കും. തിന്മ ശിപാര്‍ശ ചെയ്യുന്നവന് അതിലൊരു വിഹിതവുമുണ്ടാകും. അല്ലാഹു എല്ലാ കാര്യങ്ങളുടെയും മേല്‍നോട്ടം വഹിക്കുന്നവനത്രേ. (അന്നിസാഅ് [4] : 85)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
വല്ലവനും ഒരു നല്ല ശുപാര്‍ശ ചെയ്താല്‍ ആ നന്മയില് ഒരു പങ്ക് അവന്നുണ്ടായിരിക്കും. വല്ലവനും ഒരു ചീത്ത ശുപാര്‍ശ ചെയ്താല്‍ ആ തിന്മയില് നിന്ന് ഒരു പങ്കും അവന്നുണ്ടായിരിക്കും. അല്ലാഹു എല്ലാകാര്യങ്ങളുടെയും മേല്‍നോട്ടം വഹിക്കുന്നവനാകുന്നു.
2 Mokhtasar Malayalam
ആരെങ്കിലും മറ്റൊരാൾക്ക് നന്മ ലഭിക്കാൻ പരിശ്രമിച്ചാൽ അവന് അതിൻ്റെ പ്രതിഫലത്തിൽ നിന്ന് ഒരു പങ്കുണ്ടായിരിക്കുന്നതാണ്. ആരെങ്കിലും മറ്റൊരാൾക്ക് തിന്മ വരുത്താൻ പരിശ്രമിച്ചാൽ അതിൻ്റെ പാപഭാരത്തിൽ നിന്നൊരു പങ്കും അവനുണ്ടായിരിക്കും. മനുഷ്യൻ പ്രവർത്തിക്കുന്നതിനെല്ലാം അല്ലാഹു സാക്ഷിയാണ്. അവരുടെ പ്രവർത്തനങ്ങൾക്ക് അവൻ പ്രതിഫലം നൽകുകയും ചെയ്യുന്നതാണ്. നിങ്ങളിൽ ആരെങ്കിലും ഒരു നന്മ നേടിയെടുക്കാനുള്ള കാരണമായി വർത്തിച്ചാൽ അവന് അതിൽ നിന്നൊരു പങ്കും വിഹിതവും ഉണ്ടായിരിക്കും. ആരെങ്കിലും തിന്മ വന്നുഭവിക്കാനുള്ള കാരണമായാണ് വർത്തിച്ചതെങ്കിൽ അതിൽ നിന്നൊരു പങ്കും അവന് ഉണ്ടായിരിക്കുന്നതാണ്.