Wa maa kaana limu'minin ai yaqtula mu'minan illaa khata'aa; waman qatala mu'minan khata'an fatabreeru raqabatim mu'minatinw wa diyatum mmusallamatun ilaaa ahliheee illaaa ai yassaddaqoo; fa in kaana min qawmin 'aduwwil lakum wa huwa mu'minun fatabreeru raqabatim mu'minah; wa in kaana min qawmim bainakum wa bainahum meesaaqun fadiyatum mmusallamatun ilaaa ahlihee wa tahreeru raqabatim mu'minatin famal lam yajid fa Siyaamu shahraini mutataabi'aini tawhatam minal laah; wa kaanal laahu 'Aleeman hakeemaa (an-Nisāʾ 4:92)
And never is it for a believer to kill a believer except by mistake. And whoever kills a believer by mistake – then the freeing of a believing slave and a compensation payment [diyah] presented to his [i.e., the deceased's] family [is required], unless they give [up their right as] charity. But if he [i.e., the deceased] was from a people at war with you and he was a believer – then [only] the freeing of a believing slave; and if he was from a people with whom you have a treaty – then a compensation payment presented to his family and the freeing of a believing slave. And whoever does not find [one or cannot afford to buy one] – then [instead], a fast for two months consecutively, [seeking] acceptance of repentance from Allah. And Allah is ever Knowing and Wise. (An-Nisa [4] : 92)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഒരു വിശ്വാസിയും മറ്റൊരു വിശ്വാസിയെ വധിക്കാവതല്ല. അബദ്ധത്തില്‍ സംഭവിക്കുന്നതൊഴികെ. ആരെങ്കിലും അബദ്ധത്തില്‍ ഒരു വിശ്വാസിയെ വധിച്ചാല്‍ പ്രായശ്ചിത്തമായി വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുകയും കൊല്ലപ്പെട്ടവന്റെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വേണം. അവര്‍ ഔദാര്യത്തോടെ വിട്ടുവീഴ്ച ചെയ്താലൊഴികെ. വധിക്കപ്പെട്ട സത്യവിശ്വാസി നിങ്ങളുടെ ശത്രുസമൂഹത്തില്‍പ്പെട്ടവനാണെങ്കില്‍ വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുക. എന്നാല്‍ കൊല്ലപ്പെട്ടവന് നിങ്ങളുമായി സഖ്യത്തിലുള്ളവരില്‍പ്പെട്ടവനാണെങ്കില്‍ അയാളുടെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വിശ്വാസിയായ ഒരടിമയെ മോചിപ്പിക്കുകയും വേണം. ആര്‍ക്കെങ്കിലും അതിനു സാധ്യമല്ലെങ്കില്‍ അവന് തുടര്‍ച്ചയായി രണ്ടു മാസം നോമ്പനുഷ്ഠിക്കേണ്ടതാണ്. അല്ലാഹു നിശ്ചയിച്ച പ്രായശ്ചിത്തമാണിത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. (അന്നിസാഅ് [4] : 92)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
യാതൊരു വിശ്വാസിക്കും മറ്റൊരു വിശ്വാസിയെ കൊല്ലാന്‍ പാടുള്ളതല്ല; അബദ്ധത്തില്‍ വന്നുപോകുന്നതല്ലാതെ. എന്നാല്‍ വല്ലവനും ഒരു വിശ്വാസിയെ അബദ്ധത്തില്‍ കൊന്നുപോയാല്‍ (പ്രായശ്ചിത്തമായി) ഒരു വിശ്വാസിയായ അടിമയെ മോചിപ്പിക്കുകയും, അവന്റെ (കൊല്ലപ്പെട്ടവന്റെ) അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയുമാണ് വേണ്ടത്. അവര്‍ (ആ അവകാശികള്‍) അത് ഉദാരമായി വിട്ടുതന്നെങ്കിലൊഴികെ. ഇനി അവന് (കൊല്ലപ്പെട്ടവന്) നിങ്ങളോട് ശത്രുതയുള്ള ജനവിഭാഗത്തില്‍ പെട്ടവനാണ്; അവനാണെങ്കില്‍ സത്യവിശ്വാസിയുമാണ് എങ്കില്‍ സത്യവിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുക മാത്രമാണ് വേണ്ടത്. ഇനി അവന് (കൊല്ലപ്പെട്ടവന്) നിങ്ങളുമായി സഖ്യത്തിലിരിക്കുന്ന ഒരു ജനവിഭാഗത്തില്‍ പെട്ടവനാണെങ്കില്‍ അവന്റെ അവകാശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും വിശ്വാസിയായ ഒരു അടിമയെ മോചിപ്പിക്കുകയും ചെയ്യേണ്ടതാണ്. വല്ലവന്നും അത് സാധിച്ച് കിട്ടിയില്ലെങ്കില്‍ തുടര്‍ച്ചയായി രണ്ടുമാസം നോമ്പനുഷ്ഠിക്കേണ്ടതാണ്. അല്ലാഹു നിശ്ചയിച്ച പശ്ചാത്താപ (മാര്‍ഗ)മാണത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൽ വിശ്വസിച്ച ഒരാളെ കൊലപ്പെടുത്തുക എന്നത് ഒരു മുസ്ലിമിൽ നിന്ന് ഒരിക്കലും സംഭവിക്കാൻ പാടില്ല; അബദ്ധത്തിൽ സംഭവിച്ചു പോകുന്നത് ഒഴികെ. ആരെങ്കിലും ഒരു മുസ്ലിമിനെ അബദ്ധത്തിൽ കൊലപ്പെടുത്തിയാൽ മുസ്ലിമായ ഒരു അടിമയെ അവൻ മോചിപ്പിക്കുക എന്നത് അവൻ്റെ മേൽ നിർബന്ധമാണ്. അവൻ്റെ ചെയ്തിക്കുള്ള പ്രായശ്ചിത്തമാണത്. കൊല്ലപ്പെട്ടവൻ്റെ കുടുംബത്തിന് ദയാധനം നൽകുക എന്നത് കൊലപാതകിയുടെ അനന്തരാവകാശികളായ കുടുംബക്കാരുടെ മേലും ബാധ്യതയാണ്. എന്നാൽ കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബം അത് ഒഴിവാക്കി നൽകിയാൽ ദയാധനത്തിൻ്റെ ബാധ്യത ഇല്ലാതാകുന്നതാണ്. നിങ്ങളോട് യുദ്ധത്തിൽ നിലകൊള്ളുന്ന കൂട്ടത്തിൽ പെട്ടവനും മുസ്ലിമുമാണ് കൊല്ലപ്പെട്ടവനെങ്കിൽ കൊലപാതകിയുടെ മേൽ മുസ്ലിമായ ഒരു അടിമയെ മോചിപ്പിക്കുക എന്നതേ നിർബന്ധമുള്ളൂ; അവൻ ദയാധനം നൽകേണ്ടതില്ല. എന്നാൽ നിങ്ങളുമായി കരാറിലേർപ്പെട്ട കൂട്ടരിൽ പെട്ട -അഹ്'ലു ദ്ദിമ്മ പോലുള്ള (ഇസ്ലാമിക രാജ്യത്ത് ജീവിക്കുന്ന അമുസ്ലിംകൾ)-, മുസ്ലിമല്ലാത്ത ഒരാളാണ് കൊല്ലപ്പെട്ടതെങ്കിൽ കൊലപാതകിയുടെ കുടുംബം കൊല്ലപ്പെട്ട വ്യക്തിയുടെ അനന്തരാവകാശികൾക്ക് ദയാധനം നൽകേണ്ട ബാധ്യതയുണ്ട്. തൻ്റെ പ്രവൃത്തിയുടെ പ്രായശ്ചിത്തമായി കൊലപാതകി ഒരു മുസ്ലിമായ അടിമയെ നിർബന്ധമായും മോചിപ്പിക്കുകയും ചെയ്യണം. മോചിപ്പിക്കാവുന്ന അടിമയെ ലഭിക്കാതിരിക്കുകയോ, അടിമയെ മോചിപ്പിക്കാനുള്ള പണം കണ്ടെത്താൻ കഴിയാതിരിക്കുകയോ ചെയ്തുവെങ്കിൽ രണ്ട് മാസം തുടർച്ചയായി -ഇടവേള സംഭവിക്കാതെ- നോമ്പ് നോൽക്കുക എന്നത് അയാളുടെ മേൽ നിർബന്ധമാണ്. അയാൾ പ്രവർത്തിച്ചത് അല്ലാഹു പൊറുത്തു നൽകുന്നതിനത്രെ അത്. അല്ലാഹു തൻ്റെ അടിമകളുടെ പ്രവർത്തനങ്ങളും അവരുടെ ഉദ്ദേശങ്ങളും നന്നായി അറിയുന്നവനത്രെ. തൻ്റെ മതനിയമങ്ങൾ നിശ്ചയിക്കുന്നതിലും നിയന്ത്രണത്തിലും അങ്ങേയറ്റം യുക്തിമാനുമത്രെ അവൻ.