Skip to main content

اَلنَّارُ يُعْرَضُوْنَ عَلَيْهَا غُدُوًّا وَّعَشِيًّا ۚوَيَوْمَ تَقُوْمُ السَّاعَةُ ۗ اَدْخِلُوْٓا اٰلَ فِرْعَوْنَ اَشَدَّ الْعَذَابِ  ( غافر: ٤٦ )

al-nāru
ٱلنَّارُ
The Fire;
നരകം, അഗ്നി
yuʿ'raḍūna
يُعْرَضُونَ
they are exposed
അവർ പ്രദർശിപ്പിക്കപ്പെടുന്നു
ʿalayhā
عَلَيْهَا
to it
അതിൽ, അതിന്നടുക്കൽ
ghuduwwan
غُدُوًّا
morning
രാവിലെ
waʿashiyyan
وَعَشِيًّاۖ
and evening
വൈകുന്നേരവും
wayawma taqūmu
وَيَوْمَ تَقُومُ
And (the) Day (will be) established
നിലകൊള്ളുന്ന (സംഭവിക്കുന്ന) ദിവസം
l-sāʿatu
ٱلسَّاعَةُ
the Hour
അന്ത്യഘട്ടം (ഖിയാമത്തു)
adkhilū
أَدْخِلُوٓا۟
"Cause to enter
പ്രവേശിപ്പിക്കുവിൻ
āla fir'ʿawna
ءَالَ فِرْعَوْنَ
(the) people (of) Firaun
ഫിർഔന്റെ ആൾക്കാരെ
ashadda l-ʿadhābi
أَشَدَّ ٱلْعَذَابِ
(in the) severest punishment"
ഏറ്റവും കഠിന ശിക്ഷയിൽ

An Naaru yu'radoona 'alaihaa ghuduwwanw wa 'ashiyyanw wa Yawma taqoomus Saa'aatu adkhilooo Aala Fir'awna ashaddal 'azaab (Ghāfir 40:46)

English Sahih:

The Fire; they are exposed to it morning and evening. And the Day the Hour appears [it will be said], "Make the people of Pharaoh enter the severest punishment." (Ghafir [40] : 46)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

കത്തിയാളുന്ന നരകത്തീ! രാവിലെയും വൈകുന്നേരവും അവരെ അതിനുമുമ്പില്‍ ഹാജരാക്കും. അന്ത്യസമയം വന്നെത്തുന്ന നാളില്‍ ഇങ്ങനെ ഒരു ഉത്തരവുണ്ടാകും: 'ഫറവോന്റെ ആളുകളെ കൊടിയ ശിക്ഷയിലേക്ക് തള്ളിവിടുക.' (ഗാഫിര്‍ [40] : 46)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

നരകം! രാവിലെയും വൈകുന്നേരവും അവര്‍ അതിനുമുമ്പില്‍ പ്രദര്‍ശിപ്പിക്കപ്പെടും.[1] ആ അന്ത്യസമയം നിലവില്‍ വരുന്ന ദിവസം ഫിര്‍ഔന്‍റെ ആളുകളെ ഏറ്റവും കഠിനമായ ശിക്ഷയില്‍ നിങ്ങള്‍ പ്രവേശിപ്പിക്കുക (എന്ന് കല്‍പിക്കപ്പെടും.)

[1] മരണം മുതല്‍ ഉയിര്‍ത്തെഴുന്നേല്പ് വരെയുള്ള കാലത്താണ് അവര്‍ ഇപ്രകാരം രാവിലെയും വൈകുന്നേരവും നരകത്തിനു മുമ്പില്‍ ഹാജരാക്കപ്പെടുക. ഖബ്റിൽ അനുഗ്രഹങ്ങളോ ശിക്ഷയോ അനുഭവിക്കേണ്ടിവരുമെന്നതിനുള്ള തെളിവാണ് ഈ ആയത്ത്.