So be patient, [O Muhammad]. Indeed, the promise of Allah is truth. And ask forgiveness for your sin and exalt [Allah] with praise of your Lord in the evening and the morning. (Ghafir [40] : 55)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അതിനാല്‍ നീ ക്ഷമിക്കുക. സംശയമില്ല; അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്. നിന്റെ പാപങ്ങള്‍ക്ക് മാപ്പിരക്കുക. രാവിലെയും വൈകുന്നേരവും നിന്റെ നാഥനെ വാഴ്ത്തുക. അവനെ കീര്‍ത്തിക്കുക. (ഗാഫിര് [40] : 55)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അതിനാല്‍ നീ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. നിന്റെ പാപത്തിന് നീ മാപ്പുതേടുകയും വൈകുന്നേരവും രാവിലെയും നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം (അവന്റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കുകയും ചെയ്യുക.
2 Mokhtasar Malayalam
അതിനാൽ -അല്ലാഹുവിൻ്റെ റസൂലേ!- താങ്കളുടെ സമൂഹത്തിൽ നിന്ന് നേരിടേണ്ടി വരുന്ന നിഷേധത്തിലും ഉപദ്രവങ്ങളിലും ക്ഷമിക്കുക! തീർച്ചയായും താങ്കളെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുമെന്ന അല്ലാഹുവിൻ്റെ വാഗ്ദാനം സത്യം തന്നെയാകുന്നു; അതിൽ യാതൊരു സംശയവുമില്ല. താങ്കളുടെ തെറ്റുകൾക്ക് അല്ലാഹുവിനോട് പശ്ചാത്തപിക്കുക. താങ്കളുടെ രക്ഷിതാവിൻ്റെ സ്തുതികീർത്തനങ്ങൾ രാവിലെയും വൈകുന്നേരവും പ്രകീർത്തിക്കുകയും ചെയ്യുക.