And your Lord says, "Call upon Me; I will respond to you." Indeed, those who disdain My worship will enter Hell [rendered] contemptible. (Ghafir [40] : 60)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിങ്ങളുടെ നാഥന് പറഞ്ഞിരിക്കുന്നു: നിങ്ങളെന്നോടു പ്രാര്‍ഥിക്കുക. ഞാന്‍ നിങ്ങള്‍ക്കുത്തരം തരാം. എന്നെ വഴിപ്പെടാതെ അഹന്ത നടിക്കുന്നവര്‍ ഏറെ നിന്ദ്യരായി നരകത്തില്‍ പ്രവേശിക്കും. (ഗാഫിര് [40] : 60)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ[1] അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച.
[1] പ്രാര്‍ത്ഥന ആരാധനയാണെന്ന് ഈ വചനം അസന്നിഗ്ധമായി തെളിയിക്കുന്നു.
2 Mokhtasar Malayalam
ജനങ്ങളേ! നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങൾ എന്നെ മാത്രം ആരാധിക്കുകയും, എന്നോട് മാത്രം (നിങ്ങളുടെ ആവശ്യങ്ങൾ) ചോദിക്കുകയും ചെയ്യുക. ഞാൻ നിങ്ങളുടെ പ്രാർത്ഥനക്ക് ഉത്തരം നൽകുകയും, നിങ്ങൾക്ക് പൊറുത്തു തരികയും, നിങ്ങൾക്ക് മേൽ കാരുണ്യം ചൊരിയുകയും ചെയ്യാം. തീർച്ചയായും എന്നെ മാത്രം ആരാധിക്കുന്നതിൽ അഹങ്കാരം നടിക്കുന്നവർ പരലോകത്ത് നിന്ദ്യരും നികൃഷ്ടരുമായി നരകത്തിൽ പ്രവേശിക്കുന്നതാണ്.