Wa qaiyadnaa lahum quranaaa'a fazaiyanoo lahum maa baina aideehim wa maa khalfahum wa haqqa 'alaihimul qawlu feee umamin qad khalat min qablihim minal jinni wal insi innahum kaanoo khaasireen (Fuṣṣilat 41:25)
And We appointed for them companions who made attractive to them what was before them and what was behind them [of sin], and the word [i.e., decree] has come into effect upon them among nations which had passed on before them of jinn and men. Indeed, they [all] were losers. (Fussilat [41] : 25)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നാം അവര്‍ക്ക് ചില കൂട്ടുകാരെ ഉണ്ടാക്കിക്കൊടുത്തു. ആ കൂട്ടുകാര്‍ അവരുടെ മുന്നിലുള്ളതും പിന്നിലുള്ളതും അവര്‍ക്ക് അലംകൃതമായി തോന്നിപ്പിച്ചു. അതോടെ അവര്‍ക്ക് ശിക്ഷ സ്ഥിരപ്പെട്ടു. അവര്‍ക്ക് മുമ്പെ കഴിഞ്ഞുപോയ ജിന്നുകളിലും മനുഷ്യരിലുമുള്ളവര്‍ക്ക് ബാധകമായ അതേ ശിക്ഷ. ഉറപ്പായും അവര്‍ നഷ്ടം പറ്റിയവര്‍ തന്നെ. (ഹാമീം അസ്സജദ [41] : 25)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവര്‍ക്ക് നാം ചില കൂട്ടുകാരെ ഏര്‍പ്പെടുത്തി കൊടുത്തു. എന്നിട്ട് ആ കൂട്ടാളികള്‍ അവര്‍ക്ക് തങ്ങളുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അലംകൃതമായി തോന്നിച്ചു. ജിന്നുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും അവര്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള സമുദായങ്ങളുടെ കൂട്ടത്തില്‍ ഇവരുടെ മേലും (ശിക്ഷയെപറ്റിയുള്ള) പ്രഖ്യാപനം സ്ഥിരപ്പെടുകയുണ്ടായി. തീര്‍ച്ചയായും അവര്‍ നഷ്ടം പറ്റിയവരായിരുന്നു.
2 Mokhtasar Malayalam
അങ്ങനെ ഈ നിഷേധികൾക്ക് പിശാചുക്കളിൽ പെട്ട ചില കൂട്ടാളികളെ സന്തതസഹചാരികളായി നാം ഏർപ്പെടുത്തി കൊടുത്തു. ഇഹലോകത്ത് അവർ ചെയ്തു കൂട്ടുന്ന മോശം പ്രവർത്തികളും, പാരത്രിക ജീവിതത്തിൻ്റെ കാര്യം അവർ പിന്തിവെച്ചിരിക്കുന്നതും (പിശാചുക്കൾ) അവർക്ക് നല്ലതാക്കി തോന്നിപ്പിച്ചു. അങ്ങനെ പരലോക സ്മരണയും, അതിനു വേണ്ടി പ്രവർത്തിക്കുക എന്നതും ഇവർ അവർക്ക് വിസ്മരിപ്പിച്ചു. അപ്പോൾ മുൻപ് കഴിഞ്ഞു പോയ ജിന്നുകളുടെയും മനുഷ്യരുടെയും സമുദായങ്ങൾക്ക് വന്നുഭവിച്ചതു പോലുള്ള ശിക്ഷ ഇവർക്കും നിർബന്ധമായി തീർന്നു. പരലോകത്ത് നരകത്തിൽ പ്രവേശിക്കുകയും, അങ്ങനെ തങ്ങളുടെ സ്വദേഹങ്ങളെയും കുടുംബങ്ങളെയും നഷ്ടപ്പെടുത്തിയതിനാൽ അവർ നഷ്ടം പറ്റിയവർ തന്നെ.