Wa lammaa jaaa'a 'Eesaa bilbaiyinaati qaala qad ji'tukum bil Hikmati wa li-ubaiyina lakum ba'dal lazee takhtalifoona feehi fattaqul laaha wa atee'oon (az-Zukhruf 43:63)
And when Jesus brought clear proofs, he said, "I have come to you with wisdom [i.e., prophethood] and to make clear to you some of that over which you differ, so fear Allah and obey me. (Az-Zukhruf [43] : 63)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ഈസാ വ്യക്തമായ തെളിവുകളുമായി വന്ന് ഇങ്ങനെ പറഞ്ഞു: ''ഞാനിതാ തത്ത്വജ്ഞാനവുമായി നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു, നിങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുള്ള കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വിശദീകരണം നല്കാന്. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. എന്നെ അനുസരിക്കുക. (അസ്സുഖ്റുഫ് [43] : 63)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
വ്യക്തമായ തെളിവുകളും കൊണ്ട് ഈസാ വന്നിട്ട് ഇപ്രകാരം പറഞ്ഞു: തീര്‍ച്ചയായും വിജ്ഞാനവും കൊണ്ടാണ് ഞാന്‍ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്. നിങ്ങള്‍ അഭിപ്രായഭിന്നത പുലര്‍ത്തികൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ ചിലത് ഞാന്‍ നിങ്ങള്‍ക്ക് വിവരിച്ചുതരാന്‍ വേണ്ടിയും. ആകയാല്‍ നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
2 Mokhtasar Malayalam
ഈസ -عَلَيْهِ السَّلَامُ- താൻ അല്ലാഹുവിൻറെ ദൂതനാണെന്നതിനുള്ള വ്യക്തമായ തെളിവുകളോടെ അദ്ദേഹത്തിൻറെ സമൂഹത്തിലേക്ക് ചെന്ന സന്ദർഭം. അദ്ദേഹം അവരോട് പറഞ്ഞു: അല്ലാഹുവിൽ നിന്നുള്ള പ്രവാചകത്വവുമായാണ് ഞാൻ നിങ്ങളിലേക്ക് വന്നിരിക്കുന്നത്. മതവിഷയങ്ങളിൽ നിങ്ങൾ അഭിപ്രായവ്യത്യാസത്തിലായിട്ടുള്ള ചില കാര്യങ്ങൾ നിങ്ങൾക്ക് വിശദീകരിച്ചു നൽകുന്നതിന് വേണ്ടിയും. അതിനാൽ അല്ലാഹുവിൻറെ കൽപ്പനകൾ അനുസരിച്ചു കൊണ്ടും, അവൻറെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും നിങ്ങൾ അവനെ സൂക്ഷിക്കുക. ഞാൻ നിങ്ങളോട് കൽപ്പിക്കുകയും വിരോധിക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ നിങ്ങൾ എന്നെ അനുസരിക്കുകയും ചെയ്യുക.