He said, "Knowledge [of its time] is only with Allah, and I convey to you that with which I was sent; but I see you [to be] a people behaving ignorantly." (Al-Ahqaf [46] : 23)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അദ്ദേഹം പറഞ്ഞു: അതേക്കുറിച്ച അറിവ് അല്ലാഹുവിങ്കല്‍ മാത്രം! എന്നെ ഏല്പിച്ചയച്ച സന്ദേശം ഞാനിതാ നിങ്ങള്‍ക്കെത്തിച്ചു തരുന്നു. എന്നാല്‍ തീര്‍ത്തും അവിവേകികളായ ജനമായാണല്ലോ നിങ്ങളെ ഞാന്‍ കാണുന്നത്. (അല്‍അഹ്ഖാഫ് [46] : 23)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അദ്ദേഹം പറഞ്ഞു: (അതിനെപ്പറ്റിയുള്ള) അറിവ് അല്ലാഹുവിങ്കല്‍ മാത്രമാകുന്നു. ഞാന്‍ എന്തൊന്നുമായി നിയോഗിക്കപ്പെട്ടിരിക്കുന്നുവോ അതു ഞാന്‍ നിങ്ങള്‍ക്ക് എത്തിച്ചുതരുന്നു. എന്നാല്‍ നിങ്ങളെ ഞാന്‍ കാണുന്നത് അവിവേകം കാണിക്കുന്ന ഒരു ജനതയായിട്ടാണ്.
2 Mokhtasar Malayalam
അദ്ദേഹം പറഞ്ഞു: ശിക്ഷയുടെ സമയം എപ്പോഴാണെന്നതിനെ കുറിച്ചുള്ള അറിവ് അല്ലാഹുവിങ്കൽ മാത്രമാണ്. എനിക്ക് അതിനെ കുറിച്ച് ഒരു അറിവുമില്ല. ഞാൻ ഒരു ദൂതൻ മാത്രമാകുന്നു. നിങ്ങളിലേക്ക് എന്നെ എന്തു കൊണ്ടാണോ അയച്ചിരിക്കുന്നത്; അത് ഞാൻ നിങ്ങൾക്ക് എത്തിച്ചു നൽകുന്നു. എന്നാൽ ഞാൻ നിങ്ങളെ മനസ്സിലാക്കുന്നത് ഉപകാരപ്പെടുന്നത് ഏതാണെന്ന് മനസ്സിലാക്കാതെ അവ ഉപേക്ഷിക്കുകയും, ഉപദ്രവകരമായത് തിരിച്ചറിയാതെ അത് പ്രവർത്തിക്കുകയും ചെയ്യുന്ന അവിവേകികളായ ഒരു ജനതയായിട്ടാകുന്നു.