Skip to main content

وَاِذَا حُشِرَ النَّاسُ كَانُوْا لَهُمْ اَعْدَاۤءً وَّكَانُوْا بِعِبَادَتِهِمْ كٰفِرِيْنَ   ( الأحقاف: ٦ )

wa-idhā ḥushira
وَإِذَا حُشِرَ
And when are gathered
ഒരുമിച്ചുകൂട്ടപ്പെട്ടാല്‍
l-nāsu
ٱلنَّاسُ
the people
മനുഷ്യര്‍
kānū
كَانُوا۟
they will be
അവരായിരിക്കും
lahum aʿdāan
لَهُمْ أَعْدَآءً
for them enemies
അവര്‍ക്കു ശത്രുക്കള്‍
wakānū
وَكَانُوا۟
and they will be
അവരായിരിക്കയും ചെയ്യും
biʿibādatihim
بِعِبَادَتِهِمْ
of their worship
ഇവരുടെ ആരാധനയെ
kāfirīna
كَٰفِرِينَ
deniers
നിഷേധിക്കുന്നവര്‍, അവിശ്വസിക്കുന്നവര്‍

Wa izaa hushiran naasu kaanoo lahum a'daaa'anw wa kaanoo bi'ibaadatihim kaafireen (al-ʾAḥq̈āf 46:6)

English Sahih:

And when the people are gathered [that Day], they [who were invoked] will be enemies to them, and they will be deniers of their worship. (Al-Ahqaf [46] : 6)

Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):

മനുഷ്യരെയൊക്കെയും ഒരുമിച്ചുകൂട്ടുമ്പോള്‍ ആ ആരാധ്യര്‍ ഈ ആരാധകരുടെ വിരോധികളായിരിക്കും; ഇവര്‍ തങ്ങളെ ആരാധിച്ചുകൊണ്ടിരുന്നവരാണെന്ന കാര്യം തള്ളിപ്പറയുന്നവരും. (അല്‍അഹ്ഖാഫ് [46] : 6)

1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്‍)

മനുഷ്യരെല്ലാം ഒരുമിച്ചുകൂട്ടപ്പെടുന്ന സന്ദര്‍ഭത്തില്‍ അവര്‍ ഇവരുടെ ശത്രുക്കളായിരിക്കുകയും ചെയ്യും. ഇവര്‍ അവരെ ആരാധിച്ചിരുന്നതിനെ അവര്‍ നിഷേധിക്കുന്നവരായിത്തീരുകയും ചെയ്യും.[1]

[1] അല്ലാഹുവല്ലാത്തവരോടുള്ള പ്രാര്‍ത്ഥന അവര്‍ക്കുള്ള ഇബാദത്താണെന്നും അല്ലാഹുവല്ലാത്ത ആരും പ്രാര്‍ത്ഥനയ്ക്ക് ഉത്തരംനല്‍കുകയില്ലെന്നും 5, 6 വചനങ്ങള്‍ വ്യക്തമാക്കുന്നു. മഹാത്മാക്കളെ വിളിച്ചുപ്രാര്‍ഥിക്കുന്നവരോട് ഉയിര്‍ത്തെഴുന്നേല്പിന്റെ നാളില്‍ ആ മഹാത്മാക്കള്‍ സ്‌നേഹം ഭാവിക്കുകയോ അവര്‍ക്കു വേണ്ടി ശുപാര്‍ശ ചെയ്യുകയോ ഇല്ലെന്നും നേരെമറിച്ച് ആ ആരാധനയെ അവര്‍ തള്ളിപ്പറയുകയാണുണ്ടാവുകയെന്നും ഈ വചനങ്ങള്‍ നമുക്ക് മനസ്സിലാക്കിത്തരുന്നു.