Or do they say, "He has invented it"? Say, "If I have invented it, you will not possess for me [the power of protection] from Allah at all. He is most knowing of that in which you are involved. Sufficient is He as Witness between me and you, and He is the Forgiving, the Merciful." (Al-Ahqaf [46] : 8)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ല; ഇത് ദൈവദൂതന് ചമച്ചുണ്ടാക്കിയതാണെന്നാണോ ആ സത്യനിഷേധികള്‍ വാദിക്കുന്നത്? പറയുക: ഞാനിത് സ്വയം ചമച്ചുണ്ടാക്കിയതാണെങ്കില്‍ അല്ലാഹുവില്‍ നിന്നെന്നെ കാക്കാന്‍ ആര്‍ക്കും കഴിയില്ല. നിങ്ങള്‍ പറഞ്ഞുപരത്തുന്നവയെപ്പറ്റി ഏറ്റവും നന്നായറിയുന്നവന്‍ അല്ലാഹുവാണ്. എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അവന് മതി. അവന് ഏറെ പൊറുക്കുന്നവനും പരമ ദയാലുവുമാകുന്നു. (അല്‍അഹ്ഖാഫ് [46] : 8)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അതല്ല, അദ്ദേഹം (റസൂല്‍) അത് കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്? നീ പറയുക: ഞാനത് കെട്ടിച്ചമച്ചതാണെങ്കില്‍ എനിക്ക് അല്ലാഹുവില്‍ നിന്ന് ഒട്ടും രക്ഷനല്കാന് നിങ്ങള്‍ക്ക് കഴിയില്ല. അതിന്റെ (ഖുര്‍ആന്റെ) കാര്യത്തില്‍ നിങ്ങള്‍ കടന്നു സംസാരിക്കുന്നതിനെപ്പറ്റി അവന് നല്ലവണ്ണം അറിയുന്നവനാകുന്നു. എനിക്കും നിങ്ങള്‍ക്കുമിടയില്‍ സാക്ഷിയായി അവന് തന്നെ മതി. അവന് ഏറെ പൊറുക്കുന്നവനും കരുണ ചൊരിയുന്നവനുമാണ്.
2 Mokhtasar Malayalam
ഈ ബഹുദൈവാരാധകർ പറയുന്നത് 'തീർച്ചയായും ഈ ഖുർആൻ മുഹമ്മദ് കെട്ടിച്ചമക്കുകയും, അല്ലാഹുവിലേക്ക് ചേർത്തി പറയുകയും ചെയ്തതാണ്' എന്നാണോ? അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക! ഞാൻ ഇത് സ്വയം കെട്ടിച്ചമച്ചുണ്ടാക്കിയതാണെങ്കിൽ, അല്ലാഹു എന്നെ (അതിൻ്റെ പേരിൽ) ശിക്ഷിക്കാൻ ഉദ്ദേശിച്ചാൽ നിങ്ങൾക്ക് എന്നെ രക്ഷപ്പെടുത്താൻ കഴിയില്ല (എന്നെനിക്കറിയാം). അപ്പോൾ ഞാനെന്തിനാണ് അവൻ്റെ മേൽ എന്തെങ്കിലും കെട്ടിച്ചമച്ചുണ്ടാക്കി അവൻ്റെ ശിക്ഷക്ക് സ്വയം പാത്രീഭൂതനാകുന്നത്?! അല്ലാഹുവിൻ്റെ ഖുർആനിനെ കുറിച്ച് നിങ്ങൾ ഉന്നയിക്കുന്ന ആക്ഷേപങ്ങളെ കുറിച്ചും, എന്നെ കുറിച്ച് നിങ്ങൾ പറയുന്ന കുറ്റങ്ങളെ കുറിച്ചും അല്ലാഹു നന്നായി അറിയുന്നവനാകുന്നു. എനിക്കും നിങ്ങൾക്കും ഇടയിൽ സാക്ഷിയായി അല്ലാഹു മതി. തൻ്റെ അടിമകളിൽ പശ്ചാത്തപിക്കുന്നവർക്ക് അവരുടെ പാപങ്ങൾ അങ്ങേയറ്റം പൊറുത്തു കൊടുക്കുന്ന 'ഗഫൂറും', അവരോട് ധാരാളമായി കാരുണ്യം ചൊരിയുന്ന 'റഹീമു'മാകുന്നു അവൻ.