Masalul jannatil latee wu'idal muttaqoona feehaaa anhaarum mim maaa'in ghayri aasininw wa anhaarum mil labanil lam yataghaiyar ta'muhoo wa anhaarum min khamril lazzatil lishshaaribeena wa anhaarum min 'asalim musaffanw wa lahum feeha min kullis samaraati wa maghfiratum mir Rabbihim kaman huwa khaalidun fin naari wa suqoo maaa'an hameeman faqatta'a am'aaa'ahum (Muḥammad 47:15)
Is the description of Paradise, which the righteous are promised, wherein are rivers of water unaltered, rivers of milk the taste of which never changes, rivers of wine delicious to those who drink, and rivers of purified honey, in which they will have from all [kinds of] fruits and forgiveness from their Lord... [Are its inhabitants] like those who abide eternally in the Fire and are given to drink scalding water that will sever their intestines? (Muhammad [47] : 15)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സൂക്ഷ്മത പുലര്‍ത്തുന്നവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട സ്വര്‍ഗത്തിന്റെ ഉപമ; അതില്‍ കലര്‍പ്പില്ലാത്ത തെളിനീരരുവികളുണ്ട്. രുചിഭേദമൊട്ടുമില്ലാത്ത പാലൊഴുകും പുഴകളുണ്ട്. കുടിക്കുന്നവര്‍ക്ക് ആസ്വാദ്യകരമായ മദ്യനദികളുണ്ട്. ശുദ്ധമായ തേനരുവികളും. അവര്‍ക്കതില്‍ സകലയിനം പഴങ്ങളുമുണ്ട്. തങ്ങളുടെ നാഥനില്‍ നിന്നുള്ള പാപമോചനവും. ഇതിന്നര്‍ഹരാകുന്നവര്‍ നരകത്തില്‍ നിത്യവാസിയായവനെപ്പോലെയാണോ? അവരവിടെ കുടിപ്പിക്കപ്പെടുക കൊടും ചൂടുള്ള വെള്ളമായിരിക്കും. അതവരുടെ കുടലുകളെ കീറിപ്പൊളിക്കും. (മുഹമ്മദ് [47] : 15)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സൂക്ഷ്മതയുള്ളവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വര്‍ഗത്തിന്റെ അവസ്ഥ എങ്ങനെയെന്നാല്‍ അതില്‍ പകര്‍ച്ച വരാത്ത വെള്ളത്തിന്റെ അരുവികളുണ്ട്. രുചിഭേദം വരാത്ത പാലിന്റെ അരുവികളും, കുടിക്കുന്നവര്‍ക്ക് ആസ്വാദ്യമായ മദ്യത്തിന്റെ അരുവികളും, ശുദ്ധീകരിക്കപ്പെട്ട തേനിന്റെ അരുവികളുമുണ്ട്. അവര്‍ക്കതില്‍ എല്ലാതരം കായ്കനികളുമുണ്ട്. തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവുമുണ്ട്. (ഈ സ്വര്‍ഗവാസികളുടെ അവസ്ഥ) നരകത്തില്‍ നിത്യവാസിയായിട്ടുള്ളവനെപ്പോലെ ആയിരിക്കുമോ? അത്തരക്കാര്‍ക്കാകട്ടെ കൊടും ചൂടുള്ള വെള്ളമായിരിക്കും കുടിക്കാന്‍ നല്കപ്പെടുക. അങ്ങനെ അത് അവരുടെ കുടലുകളെ ഛിന്നഭിന്നമാക്കിക്കളയും.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കിയും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചും അല്ലാഹുവിനെ സൂക്ഷിച്ച അവൻ്റെ ദാസന്മാരെ പ്രവേശിപ്പിക്കാം എന്ന് അല്ലാഹു വാഗ്ദാനം നൽകിയിട്ടുള്ള സ്വർഗത്തിൻ്റെ വിശേഷണം ഇതാ. അതിൽ കാലദൈർഘ്യം കൊണ്ട് രുചിക്കോ മണത്തിനോ മാറ്റം സംഭവിച്ചിട്ടില്ലാത്ത ശുദ്ധമായ വെള്ളത്തിൻ്റെ അരുവികളുണ്ട്. രുചിഭേദം വരാത്ത പാലിൻ്റെ അരുവികളുണ്ട്. കുടിക്കുന്നവർക്കായി രുചികരമായ മദ്യത്തിൻ്റെ അരുവികളും അതിലുണ്ട്. എല്ലാ കലർപ്പുകളിൽ നിന്നും ശുദ്ധീകരിക്കപ്പെട്ട തേനിൻ്റെ അരുവികളുമുണ്ട്. അവർ ആഗ്രഹിക്കുന്ന എല്ലാ ഇനം പഴവർഗങ്ങളും അവിടെയുണ്ട്. അതിനെല്ലാം മുകളിൽ, അല്ലാഹു അവരുടെ തിന്മകൾ മായ്ച്ചു കളയുകയും, അവർക്ക് അവ വിട്ടുപൊറുത്തു കൊടുക്കുകയും ചെയ്യും. ഇതെല്ലാം നൽകപ്പെട്ട ഒരുവനും, നരകത്തിൽ നിന്ന് ഒരു നാളും പുറത്തു കടക്കാതെ കഴിയേണ്ടി വരുന്നവനും സമമാകുമോ?! അവർക്കവിടെ കടുത്ത ചൂടുള്ള വെള്ളമാണ് കുടിപ്പിക്കപ്പെടുക. അതിൻ്റെ ചൂടിൻറെ കാഠിന്യം അവരുടെ കുടലുകളെ ചിന്നഭിന്നമാക്കി കളയും.