That is because those who disbelieve follow falsehood, and those who believe follow the truth from their Lord. Thus does Allah present to the people their comparisons. (Muhammad [47] : 3)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അതെന്തുകൊണ്ടെന്നാല്‍ സത്യത്തെ തള്ളിക്കളഞ്ഞവര്‍ അസത്യത്തെയാണ് പിന്‍പറ്റുന്നത്. വിശ്വാസികളോ, തങ്ങളുടെ നാഥനില്‍നിന്നുള്ള സത്യത്തെ പിന്തുടരുന്നു. അല്ലാഹു ഇവ്വിധമാണ് ജനങ്ങള്‍ക്ക് അവരുടെ അവസ്ഥകള്‍ വിശദീകരിച്ചു കൊടുക്കുന്നത്. (മുഹമ്മദ് [47] : 3)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അതെന്തുകൊണ്ടെന്നാല്‍ സത്യനിഷേധികള്‍ അസത്യത്തെയാണ് പിന്തുടര്ന്നത്. വിശ്വസിച്ചവരാകട്ടെ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള സത്യത്തെയാണ് പിന്‍പറ്റിയത്. അപ്രകാരം അല്ലാഹു ജനങ്ങള്‍ക്കു വേണ്ടി അവരുടെ മാതൃകകള്‍ വിശദീകരിക്കുന്നു.
2 Mokhtasar Malayalam
അല്ലാഹുവിനെ നിഷേധിച്ചവർ അസത്യത്തെ പിൻപറ്റിയെന്നതും, അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിച്ചവർ അവരുടെ രക്ഷിതാവിൽ നിന്ന് അവതരിക്കപ്പെട്ട സത്യത്തെ പിൻപറ്റിയെന്നതുമാണ് ഈ പറയപ്പെട്ട രണ്ടു വിഭാഗത്തിനും രണ്ട് പ്രതിഫലങ്ങൾ നൽകപ്പെടാനുള്ള കാരണം. അവരുടെ പരിശ്രമങ്ങൾ വ്യത്യസ്തമായതിനാൽ അവർക്കുള്ള പ്രതിഫലവും വ്യത്യസ്തമായിരിക്കുന്നു. ഇപ്രകാരം അല്ലാഹു ഈ രണ്ട് കൂട്ടർക്കുമുള്ള - (ഇസ്ലാമിൽ) വിശ്വസിച്ചവരുടെ കൂട്ടത്തിനും, (ഇസ്ലാമിനെ) നിഷേധിച്ചവരുടെ കൂട്ടത്തിനുമുള്ള - പ്രതിഫലങ്ങൾ രണ്ടു നിലക്കാക്കിയത് പോലെ ജനങ്ങൾക്ക് വേണ്ടി ഉദാഹരണങ്ങൾ നിരത്തുന്നു. ഓരോന്നിനെയും അതിന് സമാനമായവയിലേക്ക് അവൻ ചേർത്തുകയും ചെയ്യുന്നു.