Indeed, those who pledge allegiance to you, [O Muhammad] – they are actually pledging allegiance to Allah. The hand of Allah is over their hands. So he who breaks his word only breaks it to the detriment of himself. And he who fulfills that which he has promised Allah – He will give him a great reward. (Al-Fath [48] : 10)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
നിശ്ചയമായും നിന്നോട് പ്രതിജ്ഞ ചെയ്യുന്നവര്‍ അല്ലാഹുവോട് തന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത്. അവരുടെ കൈകള്‍ക്കു മീതെ അല്ലാഹുവിന്റെ കൈയാണുള്ളത്. അതിനാല്‍ ആരെങ്കിലും അത് ലംഘിക്കുന്നുവെങ്കില്‍ അതിന്റെ ദുഷ്ഫലം അവനുതന്നെയാണ്. അല്ലാഹുവുമായി ചെയ്ത പ്രതിജ്ഞ പൂര്ത്തീകരിക്കുന്നവന് അവന് അതിമഹത്തായ പ്രതിഫലം നല്‍കും. (അല്‍ഫത്ഹ് [48] : 10)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തീര്‍ച്ചയായും നിന്നോട് പ്രതിജ്ഞ ചെയ്യുന്നവര്‍ അല്ലാഹുവോട് തന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത്. അല്ലാഹുവിന്റെ കൈ അവരുടെ കൈകള്‍ക്കു മീതെയുണ്ട്. അതിനാല്‍ ആരെങ്കിലും (അത്) ലംഘിക്കുന്ന പക്ഷം ലംഘിക്കുന്നതിന്റെ ദോഷഫലം അവന് തന്നെയാകുന്നു. താന്‍ അല്ലാഹുവുമായി ഉടമ്പടിയില്‍ ഏര്‍പെട്ട കാര്യം വല്ലവനും നിറവേറ്റിയാല്‍ അവന്ന് മഹത്തായ പ്രതിഫലം അവൻ നല്‍കുന്നതാണ്.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! മക്കയിലെ ബഹുദൈവാരാധകരുമായി യുദ്ധം ചെയ്യാമെന്ന് അങ്ങയുമായി 'ബയ്അതുൽ രിദ്വ്വാൻ' ഉടമ്പടിയിൽ ഏർപ്പെടുന്നവർ അല്ലാഹുവിനോടാണ് ഉടമ്പടിയിൽ ഏർപ്പെടുന്നത്. കാരണം അവനാണ് ബഹുദൈവാരാധകരോട് യുദ്ധം ചെയ്യാൻ കൽപ്പിച്ചത്. അവനാണ് അതിനുള്ള പ്രതിഫലം അവർക്ക് നൽകുന്നതും. അവർ ആ ഉടമ്പടിയിൽ ഏർപ്പെടുമ്പോൾ അല്ലാഹുവിൻ്റെ കൈ അവരുടെ കൈകൾക്ക് മീതെയുണ്ട്. അവൻ അവരെ വീക്ഷിച്ചു കൊണ്ടിരിക്കുന്നു; അവരുടെ ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല. ആരെങ്കിലും തൻ്റെ ഉടമ്പടി ലംഘിക്കുകയും, അല്ലാഹുവിനോട് അവൻ ചെയ്ത കരാർ പാലിക്കാതെ പോവുകയും ചെയ്താൽ, തൻ്റെ ഉടമ്പടിയും കരാറും ലംഘിച്ചതിൻ്റെ ഉപദ്രവം അവനിലേക്ക് തന്നെയാണ് മടങ്ങിച്ചെല്ലുക. അല്ലാഹുവിന് അതൊരു ഉപദ്രവവും അത് ഏൽപ്പിക്കുകയില്ല. എന്നാൽ അല്ലാഹുവിനോട് അവൻ ചെയ്ത കരാർ -ഇസ്ലാമിനെ സഹായിക്കാമെന്ന കരാർ- അവൻ പൂർത്തീകരിച്ചാലാകട്ടെ; അല്ലാഹു അവന് മഹത്തരമായ പ്രതിഫലം -സ്വർഗം- നൽകുന്നതാണ്.