Wa yu'azzibal munaafiqeena walmunaafiqaati wal mushrikeena walmushrikaatiz zaaanneena billaahi zannas saw'; 'alaihim daaa'iratus saw'i wa ghadibal laahu 'alaihim wa la'anahum wa a'adda lahum jahannama wa saaa' at maseeraa (al-Fatḥ 48:6)
And [that] He may punish the hypocrite men and hypocrite women, and the polytheist men and polytheist women – those who assume about Allah an assumption of evil nature. Upon them is a misfortune of evil nature; and Allah has become angry with them and has cursed them and prepared for them Hell, and evil it is as a destination. (Al-Fath [48] : 6)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
കപടവിശ്വാസികളും ബഹുദൈവ വിശ്വാസികളുമായ സ്ത്രീപുരുഷന്മാരെ ശിക്ഷിക്കാനുമാണിത്. അവര്‍ അല്ലാഹുവെപ്പറ്റി ചീത്ത ധാരണകള്‍ വെച്ചുപുലര്‍ത്തുന്നവരാണ്. അവര്‍ക്കു ചുറ്റും തിന്മയുടെ വലയമുണ്ട്. അല്ലാഹു അവരോട് കോപിച്ചിരിക്കുന്നു. അവരെ ശപിക്കുകയും ചെയ്തിരിക്കുന്നു. അവര്‍ക്കായി നരകം ഒരുക്കിവെച്ചിരിക്കുന്നു. അതെത്ര ചീത്ത സങ്കേതം! (അല്‍ഫത്ഹ് [48] : 6)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹുവെപ്പറ്റി തെറ്റായ ധാരണവെച്ചുപുലര്‍ത്തുന്ന കപടവിശ്വാസികളെയും കപടവിശ്വാസിനികളെയും ബഹുദൈവവിശ്വാസികളെയും ബഹുദൈവവിശ്വാസിനികളെയും അവൻ ശിക്ഷിക്കുവാന്‍ വേണ്ടിയുമാണത്. അവരുടെ മേല്‍ തിന്മയുടെ വലയമുണ്ട്. അല്ലാഹു അവരുടെ നേരെ കോപിക്കുകയും അവരെ ശപിക്കുകയും, അവര്‍ക്ക് വേണ്ടി നരകം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. ചെന്നുചേരാനുള്ള ആ സ്ഥലം എത്രമോശം.
2 Mokhtasar Malayalam
അല്ലാഹു അവൻ്റെ മതത്തെ സഹായിക്കുകയോ, അവൻ്റെ വചനം ഉന്നതമാക്കുകയോ ചെയ്യില്ലെന്ന തെറ്റായ ധാരണ വെച്ചു പുലർത്തിയ കപടവിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും, ബഹുദൈവാരാധകരായ പുരുഷന്മാരെയും സ്ത്രീകളെയും അല്ലാഹു ശിക്ഷിക്കുന്നതിന് വേണ്ടിയുമത്രെ അത്. അപ്പോൾ ശിക്ഷയുടെ വലയം അവർക്ക് മേൽ തന്നെ ആയിത്തീർന്നു. അല്ലാഹുവെ കുറിച്ച് അവർ വെച്ചു പുലർത്തിയ ഈ മോശം ധാരണയാലും, അവനെ അവർ നിഷേധിച്ചതിനാലും അവരോട് അവൻ കോപിച്ചിരിക്കുന്നു. അവരെ തൻ്റെ കാരുണ്യത്തിൽ നിന്ന് അവൻ അകറ്റുകയും ചെയ്തിരിക്കുന്നു. പരലോകത്ത് അവർക്കവൻ കത്തിജ്വലിക്കുന്ന നരക ശിക്ഷ ഒരുക്കി വെക്കുകയും ചെയ്തിരിക്കുന്നു. അവരതിൽ നിത്യവാസികളായി പ്രവേശിക്കുന്നതാണ്. മടങ്ങിച്ചെല്ലാൻ എത്ര മോശം സങ്കേതമാണ് നരകമെന്നത്?!