They consider it a favor to you that they have accepted IsLam. Say, "Do not consider your IsLam a favor to me. Rather, Allah has conferred favor upon you that He has guided you to the faith, if you should be truthful." (Al-Hujurat [49] : 17)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
തങ്ങള്‍ ഇസ്ലാം സ്വീകരിച്ചുവെന്നത് നിന്നോടുള്ള ഔദാര്യമായി അവര്‍ എടുത്തു കാണിക്കുന്നു. പറയുക: നിങ്ങള്‍ ഇസ്ലാം സ്വീകരിച്ചത് എന്നോടുള്ള ഔദാര്യമായി എടുത്ത് കാണിക്കരുത്. യഥാര്‍ഥത്തില്‍ നിങ്ങളെ വിശ്വാസത്തിലേക്ക് വഴികാണിക്കുക വഴി അല്ലാഹു നിങ്ങളോട് ഔദാര്യം കാണിച്ചിരിക്കുകയാണ്. നിങ്ങള്‍ സത്യവാന്മാരെങ്കില് ഇതംഗീകരിക്കുക. (അല്‍ഹുജുറാത്ത് [49] : 17)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അവര്‍ ഇസ്ലാം മതം സ്വീകരിച്ചു എന്നത് അവര്‍ നിന്നോട് കാണിച്ച ദാക്ഷിണ്യമായി അവര്‍ എടുത്തുപറയുന്നു. നീ പറയുക: നിങ്ങള്‍ ഇസ്ലാം സ്വീകരിച്ചതിനെ എന്നോട് കാണിച്ച ദാക്ഷിണ്യമായി എടുത്ത് പറയരുത്. പ്രത്യുത, സത്യവിശ്വാസത്തിലേക്ക് നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്കി എന്നത് അല്ലാഹു നിങ്ങളോട് ദാക്ഷിണ്യം കാണിക്കുന്നതാകുന്നു. നിങ്ങള്‍ സത്യവാന്മാരാണെങ്കില് (ഇത് നിങ്ങള്‍ അംഗീകരിക്കുക)
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! ഈ ഗ്രാമീണ അറബികൾ അവർ ഇസ്ലാം സ്വീകരിച്ചു എന്നത് താങ്കളോട് ചെയ്ത ഔദാര്യമായി പറയുന്നു. അവരോട് പറയുക: അല്ലാഹുവിൻ്റെ മതമായ ഇസ്ലാമിൽ പ്രവേശിച്ചു എന്നത് നിങ്ങൾ എന്നോട് ചെയ്ത ഔദാര്യമായി എടുത്തു പറയരുത്. ഇസ്ലാം സ്വീകരിച്ചതു കൊണ്ട് എന്തൊരു നന്മയുണ്ടെങ്കിലും അതെല്ലാം നിങ്ങൾക്ക് തന്നെയാണ് ലഭിക്കുന്നത്. മറിച്ച്, അല്ലാഹുവാകുന്നു നിങ്ങൾക്ക് (ഇസ്ലാമിൽ) വിശ്വസിക്കാൻ സൗകര്യം ചെയ്തു തന്നു കൊണ്ട് നിങ്ങളോട് ഔദാര്യം ചെയ്യുന്നത്. നിങ്ങൾ ഇസ്ലാമിൽ പ്രവേശിച്ചു എന്നത് സത്യമാണെങ്കിൽ (അത് നിങ്ങൾ അംഗീകരിക്കുക).