Indeed, those who lower their voices before the Messenger of Allah – they are the ones whose hearts Allah has tested for righteousness. For them is forgiveness and great reward. (Al-Hujurat [49] : 3)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ദൈവദൂതന്റെ അടുത്ത് തങ്ങളുടെ സ്വരം താഴ്ത്തുന്നവരുണ്ടല്ലോ; ഉറപ്പായും അവരുടെ മനസ്സുകളെയാണ് അല്ലാഹു ഭയഭക്തിക്കായി പരീക്ഷിച്ചൊരുക്കിയത്. അവര്‍ക്ക് പാപമോചനമുണ്ട്. അതിമഹത്തായ പ്രതിഫലവും. (അല്‍ഹുജുറാത്ത് [49] : 3)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
തീര്‍ച്ചയായും തങ്ങളുടെ ശബ്ദങ്ങള്‍ അല്ലാഹുവിന്റെ റസൂലിന്റെ അടുത്ത് താഴ്ത്തുന്നവരാരോ അവരുടെ ഹൃദയങ്ങളാകുന്നു അല്ലാഹു ധർമ നിഷ്ഠയ്ക്കായി പരീക്ഷിച്ചെടുത്തിട്ടുള്ളത്. അവര്‍ക്കാകുന്നു പാപമോചനവും മഹത്തായ പ്രതിഫലവുമുള്ളത്.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ ദൂതരുടെ -ﷺ- അടുക്കൽ ശബ്ദം താഴ്ത്തുന്നവർ; അവരുടെ ഹൃദയങ്ങൾ തന്നെയാകുന്നു അല്ലാഹു പരീക്ഷണത്തിന് വിധേയമാക്കുകയും, (അല്ലാഹുവിനെ) സൂക്ഷിക്കുന്ന, നിഷ്കളങ്ക ഹൃദയങ്ങളാക്കി തീർത്തതും. അവരുടെ തെറ്റുകൾക്ക് അവർക്ക് പാപമോചനമുണ്ട്. അല്ലാഹു അവരെ അതിൻ്റെ പേരിൽ പിടികൂടുകയില്ല. പരലോകത്ത് മഹത്തരമായ പ്രതിഫലവും അവർക്കുണ്ട്. അല്ലാഹു അവരെ സ്വർഗത്തിൽ പ്രവേശിപ്പിക്കുമെന്നതാണ് അത്.