O you who have believed, if there comes to you a disobedient one with information, investigate, lest you harm a people out of ignorance and become, over what you have done, regretful. (Al-Hujurat [49] : 6)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വിശ്വസിച്ചവരേ, വല്ല കുബുദ്ധിയും എന്തെങ്കിലും വാര്‍ത്തയുമായി നിങ്ങളുടെ അടുത്ത് വന്നാല്‍ നിജസ്ഥിതി വ്യക്തമായി അന്വേഷിച്ചറിയുക. കാര്യമറിയാതെ ഏതെങ്കിലും ജനതക്ക് നിങ്ങള്‍ വിപത്ത് വരുത്താതിരിക്കാനാണിത്. അങ്ങനെ ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദിക്കാതിരിക്കാനും. (അല്‍ഹുജുറാത്ത് [49] : 6)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യവിശ്വാസികളേ, ഒരു അധര്‍മ്മകാരി വല്ല വാര്‍ത്തയും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിച്ചറിയണം. അറിയാതെ ഏതെങ്കിലും ഒരു ജനതയ്ക്ക് നിങ്ങള്‍ ആപത്തുവരുത്തുകയും, എന്നിട്ട് ആ ചെയ്തതിന്റെ പേരില്‍ നിങ്ങള്‍ ഖേദക്കാരായിത്തീരുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.
2 Mokhtasar Malayalam
അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ നിയമങ്ങളെ പിൻപറ്റുകയും ചെയ്യുന്നവരേ! ഒരു അധർമ്മകാരി ഏതെങ്കിലും വിഭാഗത്തെ കുറിച്ച് നിങ്ങളുടെ അടുക്കൽ ഒരു വാർത്തയുമായി വന്നാൽ അതിൻ്റെ സത്യാവസ്ഥ നിങ്ങൾ ഉറപ്പു വരുത്തുക. ഉടനടി നിങ്ങൾ അവനെ സത്യപ്പെടുത്തരുത്. ഉറപ്പു വരുത്തുന്നതിന് മുൻപ് അവൻ്റെ വാർത്ത നിങ്ങൾ സത്യപ്പെടുത്തുകയും, അങ്ങനെ നിങ്ങൾ - യാഥാർഥ്യം അറിയാതെ - ഏതെങ്കിലും ജനതയെ അക്രമിക്കുകയും ചെയ്തു പോയേക്കാം. പിന്നീട് നിങ്ങൾ കേട്ട വാർത്ത കളവാണെന്ന് അറിഞ്ഞു കഴിഞ്ഞാൽ അത് നിങ്ങളെ ഖേദവാന്മാരാക്കും.