And when it is said to them, "Come to what Allah has revealed and to the Messenger," they say, "Sufficient for us is that upon which we found our fathers." Even though their fathers knew nothing, nor were they guided? (Al-Ma'idah [5] : 104)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു ഇറക്കിത്തന്നതിലേക്കും അവന്റെ ദൂതനിലേക്കും വരാന്‍ ആവശ്യപ്പെടുമ്പോള്‍ അവര്‍ പറയുന്നു: ''ഞങ്ങളുടെ പൂര്‍വപിതാക്കള്‍ നടന്നതായി ഞങ്ങള്‍ കാണുന്ന പാതതന്നെ ഞങ്ങള്‍ക്കു മതി.'' അവരുടെ പിതാക്കന്മാര് ഒന്നുമറിയാത്തവരും നേര്‍വഴി പ്രാപിക്കാത്തവരുമാണെങ്കിലോ? (അല്‍മാഇദ [5] : 104)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹു അവതരിപ്പിച്ചതിലേക്കും, റസൂലിലേക്കും വരുവിന്‍ എന്ന് അവരോട് പറയപ്പെട്ടാല്‍, 'ഞങ്ങളുടെ പിതാക്കളെ ഏതൊരു നിലപാടിലാണോ ഞങ്ങള്‍ കണ്ടെത്തിയത് അതു മതി ഞങ്ങള്‍ക്ക് എന്നായിരിക്കും അവര്‍ പറയുക: അവരുടെ പിതാക്കള്‍ യാതൊന്നുമറിയാത്തവരും, സന്മാര്ഗം പ്രാപിക്കാത്തവരും ആയിരുന്നാല്‍ പോലും (അത് മതിയെന്നോ?)
2 Mokhtasar Malayalam
ചില കന്നുകാലികളെ ഭക്ഷിക്കുന്നത് നിഷിദ്ധമാക്കുന്ന, അല്ലാഹുവിൻ്റെ മേൽ കള്ളം കെട്ടിച്ചമക്കുന്ന ഈ കൂട്ടരോട് 'ഹലാലും (അനുവദനീയം) ഹറാമും (നിഷിദ്ധം) വേർതിരിച്ചറിയാൻ അല്ലാഹു ഖുർആനിൽ അവതരിപ്പിച്ചതിലേക്കും, അല്ലാഹുവിൻ്റെ റസൂൽ -ﷺ- യുടെ ചര്യയിലേക്കും വരൂ' എന്ന് പറയപ്പെട്ടു കഴിഞ്ഞാൽ അവർ പറയും: ഞങ്ങളുടെ മുൻഗാമികളിൽ നിന്ന് ഞങ്ങൾ അനന്തരമായി സ്വീകരിച്ച വിശ്വാസങ്ങളും വാക്കുകളും പ്രവൃത്തികളും മതി ഞങ്ങൾക്ക്. എങ്ങനെയാണ് അവർക്കത് തൃപ്തികരമാവുക; അവരുടെ മുൻഗാമികൾക്ക് ഒന്നും തന്നെ അറിയില്ലായിരുന്നു. അവർ സത്യത്തിലേക്ക് സന്മാർഗം ലഭിക്കാത്തവരുമായിരുന്നു. അപ്പോൾ, അവരെക്കാൾ വിഡ്ഢിയും തീർത്തും വഴിപിഴച്ചവനുമായിട്ടുള്ളവനല്ലാതെ ഈ മുൻഗാമികളെ പിൻപറ്റുകയില്ല. അതിനാൽ ഇക്കൂട്ടർ തനി വിഡ്ഢികളും വഴിപിഴച്ചവരും തന്നെ.