By which Allah guides those who pursue His pleasure to the ways of peace and brings them out from darknesses into the light, by His permission, and guides them to a straight path. (Al-Ma'idah [5] : 16)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
തന്റെ തൃപ്തി തേടിയവരെ അല്ലാഹു വേദംവഴി സമാധാനത്തിന്റെ പാതയിലേക്കു നയിക്കുന്നു. തന്റെ ഹിതത്താല്‍, അവരെ ഇരുളില്‍നിന്ന് വെളിച്ചത്തിലേക്കു കൊണ്ടുവരുന്നു. നേരായ വഴിയിലൂടെ നയിക്കുകയും ചെയ്യുന്നു. (അല്‍മാഇദ [5] : 16)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹു തന്റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിന്റെ വഴികളിലേക്ക് നയിക്കുന്നു. തന്റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളില്‍ നിന്ന് അവന് പ്രകാശത്തിലേക്ക് കൊണ്ടുവരുകയും, നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു.
2 Mokhtasar Malayalam
അല്ലാഹു തൃപ്തിപ്പെടുന്ന ഈമാനും സൽപ്രവർത്തനവും പിൻപറ്റിയവരെ ഈ ഗ്രന്ഥം മുഖേന അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തുന്ന മാർഗങ്ങളിലേക്ക് അവൻ നയിക്കുന്നു. സ്വർഗത്തിലേക്ക് എത്തിക്കുന്ന മാർഗങ്ങളാണത്. (അല്ലാഹുവിലുള്ള) നിഷേധത്തിൻ്റെയും ധിക്കാരത്തിൻ്റെയും ഇരുട്ടുകളിൽ നിന്ന് അവരെ അവൻ ഇതു മുഖേന വിശ്വാസത്തിൻ്റെയും സൽകർമ്മത്തിൻ്റെയും പ്രകാശത്തിലേക്ക് പുറത്തുകൊണ്ടുവരികയും ചെയ്യുന്നു. അല്ലാഹുവിൻ്റെ അനുമതി പ്രകാരമാണത്. ഇസ്ലാമിൻ്റെ, നേരായതും ഋജുവായതുമായ പാതയിലേക്ക് അവൻ അവർക്ക് സൗകര്യമൊരുക്കുകയും ചെയ്യുന്നു.