O People of the Scripture, there has come to you Our Messenger to make clear to you [the religion] after a period [of suspension] of messengers, lest you say, "There came not to us any bringer of good tidings or a warner." But there has come to you a bringer of good tidings and a warner. And Allah is over all things competent. (Al-Ma'idah [5] : 19)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വേദക്കാരേ, ദൈവദൂതന്മാരുടെ വരവ് നിലച്ചുപോയ വേളയില്‍ നമ്മുടെ ദൂതനിതാ കാര്യങ്ങള്‍ വിശദീകരിച്ചുതരുന്നവനായി നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. 'ഞങ്ങളുടെ അടുത്ത് ശുഭവാര്‍ത്ത അറിയിക്കുന്നവനോ മുന്നറിയിപ്പുകാരനോ വന്നിട്ടില്ലല്ലോ' എന്ന് നിങ്ങള്‍ പറയാതിരിക്കാനാണിത്. തീര്‍ച്ചയായും നിങ്ങള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്ന ദൂതനിതാ വന്നെത്തിയിരിക്കുന്നു. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും കഴിവുറ്റവന്‍ തന്നെ. (അല്‍മാഇദ [5] : 19)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
വേദക്കാരേ, (അല്ലാഹുവിൻ്റെ) ദൂതന്മാര് വരാതെ ഒരു ഇടവേള കഴിഞ്ഞ ശേഷം നിങ്ങള്‍ക്ക് (കാര്യങ്ങള്‍) വിവരിച്ചുതന്നു കൊണ്ട് നമ്മുടെ ദൂതന് ഇതാ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നു. ഞങ്ങളുടെ അടുത്ത് ഒരു സന്തോഷവാര്‍ത്തക്കാരനോ, താക്കീതുകാരനോ വന്നില്ല എന്ന് നിങ്ങള്‍ പറയാതിരിക്കാന്‍ വേണ്ടിയാണിത്. അതെ, നിങ്ങള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുകയും, താക്കീത് നല്‍കുകയും ചെയ്യുന്ന ആള് (ഇതാ) വന്നു കഴിഞ്ഞിരിക്കുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ.
2 Mokhtasar Malayalam
യഹൂദരിലും നസ്വാറാക്കളിലും പെട്ട വേദക്കാരെ! അല്ലാഹുവിൽ നിന്നുള്ള ദൂതന്മാരില്ലാത്ത ഒരു ഇടവേളയും, അവർ വരേണ്ടതായ ശക്തമായ സാഹചര്യത്തിനും ശേഷം നിങ്ങൾക്കിതാ നമ്മുടെ ദൂതനായ മുഹമ്മദ് നബി -ﷺ- വന്നിരിക്കുന്നു. അല്ലാഹുവിൻ്റെ പ്രതിഫലത്തെ കുറിച്ച് സന്തോഷവാർത്ത അറിയിക്കുകയും, ശിക്ഷയെ കുറിച്ച് താക്കീത് നൽകുകയും ചെയ്യുന്ന ഒരു ദൂതൻ ഞങ്ങളിലേക്ക് വന്നിരുന്നില്ല എന്ന് നിങ്ങൾ ന്യായം പറയാതിരിക്കുന്നതിനത്രെ അത്. നിങ്ങൾക്കിതാ അല്ലാഹുവിൻ്റെ പ്രതിഫലത്തെ കുറിച്ച് സന്തോഷവാർത്ത അറിയിക്കുകയും, ശിക്ഷയെ കുറിച്ച് താക്കീത് നൽകുകയും ചെയ്യുന്ന ദൂതനായി മുഹമ്മദ് നബി -ﷺ- വന്നിരിക്കുന്നു. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. അവന് യാതൊരു കാര്യവും അസാധ്യമാവുകയില്ല. അവൻ്റെ കഴിവിൽ പെട്ടതാണ് ദൂതന്മാരെ അയക്കുക എന്നതും, മുഹമ്മദ് നബി -ﷺ- യിലൂടെ ദൂതന്മാരുടെ പരമ്പര അവസാനിപ്പിക്കുക എന്നതും.