Prohibited to you are dead animals, blood, the flesh of swine, and that which has been dedicated to other than Allah, and [those animals] killed by strangling or by a violent blow or by a head-long fall or by the goring of horns, and those from which a wild animal has eaten, except what you [are able to] slaughter [before its death], and those which are sacrificed on stone altars, and [prohibited is] that you seek decision through divining arrows. That is grave disobedience. This day those who disbelieve have despaired of [defeating] your religion; so fear them not, but fear Me. This day I have perfected for you your religion and completed My favor upon you and have approved for you IsLam as religion. But whoever is forced by severe hunger with no inclination to sin – then indeed, Allah is Forgiving and Merciful. (Al-Ma'idah [5] : 3)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ശവം, രക്തം, പന്നിയിറച്ചി, അല്ലാഹുവല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസംമുട്ടിച്ചത്തത്, തല്ലിക്കൊന്നത്, വീണുചത്തത്, തമ്മില്‍കുത്തിച്ചത്തത്, വന്യമൃഗം കടിച്ചു തിന്നിട്ടത്- ചാവും മുമ്പെ നിങ്ങള്‍ അറുത്തത് ഒഴികെ- പ്രതിഷ്ഠകള്‍ക്ക് ബലിയറുത്തത്; ഇതൊക്കെയും നിങ്ങള്‍ക്ക് നിഷിദ്ധമാണ്. അമ്പുകള്‍കൊണ്ട് ഭാഗ്യപരീക്ഷണം നടത്തലും നിഷിദ്ധം തന്നെ. ഇതെല്ലാം മ്ലേഛമാണ്. സത്യനിഷേധികള്‍ നിങ്ങളുടെ ദീനിനെ നേരിടുന്നതില്‍ ഇന്ന് നിരാശരായിരിക്കുന്നു. അതിനാല്‍ നിങ്ങളവരെ പേടിക്കേണ്ടതില്ല. എന്നെ മാത്രം ഭയപ്പെടുക. ഇന്ന് നിങ്ങളുടെ ജീവിതവ്യവസ്ഥ ഞാന്‍ നിങ്ങള്‍ക്കു തികവുറ്റതാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തീകരിച്ചു തന്നിരിക്കുന്നു. ഇസ്ലാമിനെ നിങ്ങള്‍ക്കുള്ള ജീവിതവ്യവസ്ഥയായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു. ആരെങ്കിലും പട്ടിണി കാരണം നിഷിദ്ധം തിന്നാന്‍ നിര്‍ബന്ധിതനായാല്‍, അവന് തെറ്റുചെയ്യാന്‍ തല്‍പരനല്ലെങ്കില്‍, അറിയുക: ഉറപ്പായും അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാകുന്നു. (അല്‍മാഇദ [5] : 3)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസം മുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണുചത്തത്, കുത്തേറ്റ് ചത്തത്, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ (ജീവനോടെ) നിങ്ങള്‍ അറുത്തത് ഇതില്‍ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകള്‍ക്കുമുമ്പില്‍ ബലിയര്‍പ്പിക്കപ്പെട്ടതും (നിങ്ങള്‍ക്ക് നിഷിദ്ധമാകുന്നു.) അമ്പുകളുപയോഗിച്ച് ഭാഗ്യം നോക്കലും[1] (നിങ്ങള്‍ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) അതൊക്കെ അധര്‍മ്മമാകുന്നു. ഇന്ന് സത്യനിഷേധികള്‍ നിങ്ങളുടെ മതത്തെ നേരിടുന്ന കാര്യത്തില്‍ നിരാശപ്പെട്ടിരിക്കുകയാണ്. അതിനാല്‍ അവരെ നിങ്ങള്‍ പേടിക്കേണ്ടതില്ല. എന്നെ നിങ്ങള്‍ പേടിക്കുക. ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു. വല്ലവനും പട്ടിണി കാരണം (നിഷിദ്ധമായത്) തിന്നുവാന്‍ നിര്‍ബന്ധിതനാകുന്ന പക്ഷം അവന് അധര്‍മ്മത്തിലേക്ക് ചായ്വുള്ളവനല്ലെങ്കില്‍ തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമാകുന്നു.
[1] പ്രത്യേകമായ ചില അടയാളങ്ങള്‍ രേഖപ്പെടുത്തിയ അമ്പുപോലുള്ള ചില കോലുകള്‍ ഒരു ആവനാഴിയിലിട്ട് കുലുക്കിയിട്ട് ഒന്ന് വലിച്ചെടുക്കുകയും, അതിന്മേലുളള മുദ്രയുടെ അടിസ്ഥാനത്തില്‍ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ നിര്‍ണയിക്കുകയും ചെയ്യുന്ന ഒരു സമ്പ്രദായം അറബികള്‍ക്കിടയില്‍ നിലവിലുണ്ടായിരുന്നു.
2 Mokhtasar Malayalam
(കൽപ്പിക്കപ്പെട്ട രൂപത്തിൽ) അറുക്കപ്പെടാതെ ചത്ത മൃഗങ്ങളെ അല്ലാഹു നിങ്ങൾക്ക് നിഷിദ്ധമാക്കിയിരിക്കുന്നു. ഒഴുക്കപ്പെട്ട രക്തവും, പന്നിമാംസവും, അല്ലാഹുവിന് പുറമെയുള്ളവരുടെ പേര് ഉച്ചരിക്കപ്പെട്ടു കൊണ്ട് അറുക്കപ്പെട്ടതും, ശ്വാസം മുട്ടി ചത്തത്, അടിച്ചു കൊന്നത്, ഉയരത്തിൽ നിന്ന് വീണുചത്തത്, മറ്റേതെങ്കിലും മൃഗം കൊമ്പ് കൊണ്ട് കുത്തിയതിനാൽ ചത്തത്, സിംഹമോ പുലിയോ ചെന്നായയോ പോലുള്ള വന്യമൃഗങ്ങൾ വേട്ടയാടി പിടിച്ചത് -അവ ചാവുന്നതിന് മുൻപ് നിങ്ങൾ എടുത്ത് അറുത്തെങ്കിൽ ഒഴികെ-; ഈ പറഞ്ഞവയെല്ലാം നിങ്ങൾക്ക് മേൽ അവൻ നിഷിദ്ധമാക്കിയിരിക്കുന്നു. വിഗ്രഹങ്ങൾക്ക് വേണ്ടി അറുത്തതും നിങ്ങൾക്ക് മേൽ അവൻ നിഷിദ്ധമാക്കിയിരിക്കുന്നു. ഭാഗ്യപരീക്ഷണകോലുകൾ കൊണ്ട് നിങ്ങൾക്ക് വിധിക്കപ്പെട്ടിരുന്ന, മറഞ്ഞ കാര്യം (ഭാവി) തേടുന്നതും നിങ്ങൾക്ക് മേൽ നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. കല്ലിൻ്റെയോ അമ്പിൻ്റെയോ മേൽ 'ചെയ്യാം', 'ചെയ്യരുത്' എന്നിങ്ങനെ എഴുതിയ ശേഷം അങ്ങനെയുള്ള കുറേയെണ്ണത്തിൽ ഏതെങ്കിലുമൊന്ന് അവർ എടുക്കും. അതിൽ ലഭിക്കുന്നത് അനുസരിച്ച് അവർ പ്രവർത്തിക്കുകയും ചെയ്യും. ഈ നിഷിദ്ധപ്രവർത്തനങ്ങൾ ചെയ്യുന്നത് അല്ലാഹുവിനെ അനുസരിക്കുന്നതിൽ നിന്നുള്ള ധിക്കാരമാണ്. ഇന്നേ ദിവസം അല്ലാഹുവിനെ നിഷേധിച്ചവർ നിങ്ങൾ ഇസ്ലാം ഉപേക്ഷിച്ചു പോകുമെന്ന കാര്യത്തിൽ നിരാശയടഞ്ഞിരിക്കുന്നു; ഇസ്ലാമിനുണ്ടായിട്ടുള്ള ശക്തിയും പ്രതാപവും അവർ കണ്ടറിഞ്ഞതിനാലാണത്. അതിനാൽ നിങ്ങൾ അവരെ ഭയപ്പെടേണ്ടതില്ല. എന്നെ മാത്രം നിങ്ങൾ ഭയപ്പെടുക. ഇന്നേ ദിവസം നിങ്ങളുടെ മതമായ ഇസ്ലാം ദീൻ ഞാൻ നിങ്ങൾക്ക് പൂർത്തീകരിച്ചു നൽകുകയും, പ്രകടവും ഗോപ്യവുമായ എൻ്റെ അനുഗ്രഹങ്ങളെല്ലാം നിങ്ങൾക്ക് ഞാൻ പൂർത്തീകരിച്ചു നൽകുകയും, നിങ്ങൾക്ക് ഇസ്ലാമിനെ ഞാൻ മതമായി തെരഞ്ഞെടുത്തു നൽകുകയും ചെയ്തിരിക്കുന്നു. അതിനാൽ ഇസ്ലാമല്ലാത്ത മറ്റൊരു മതവും ഞാൻ സ്വീകരിക്കുന്നതല്ല. അപ്പോൾ ആരെങ്കിലും കടുത്ത വിശപ്പ് കാരണത്താൽ ശവം കഴിക്കുന്നതിന് നിർബന്ധിതനായാൽ -അവൻ തിന്മയിലേക്ക് താല്പര്യമുള്ളവനല്ലെങ്കിൽ- അവൻ്റെ മേൽ അതിൽ യാതൊരു തെറ്റുമില്ല. തീർച്ചയായും അല്ലാഹു ഏറെ പൊറുത്തു നൽകുന്നവനും (ഗഫൂർ), അങ്ങേയറ്റം കരുണ ചൊരിയുന്നവനും (റഹീം) ആകുന്നു.