Because of that, We decreed upon the Children of Israel that whoever kills a soul unless for a soul or for corruption [done] in the land – it is as if he had slain mankind entirely. And whoever saves one – it is as if he had saved mankind entirely. And Our messengers had certainly come to them with clear proofs. Then indeed many of them, [even] after that, throughout the land, were transgressors. (Al-Ma'idah [5] : 32)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അക്കാരണത്താല്‍ ഇസ്രയേല്‍ സന്തതികളോടു നാം കല്പിച്ചു: ''ആരെയെങ്കിലും കൊന്നതിനോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ വല്ലവനും ഒരാളെ വധിച്ചാല്‍ അവന് മുഴുവന്‍ മനുഷ്യരെയും വധിച്ചവനെപ്പോലെയാണ്. ഒരാളുടെ ജീവന് രക്ഷിച്ചാല്‍ മുഴുവന്‍ മനുഷ്യരുടെയും ജീവന് രക്ഷിച്ചവനെപ്പോലെയും.'' നമ്മുടെ ദൂതന്മാര് വ്യക്തമായ തെളിവുകളുമായി അവരുടെ അടുത്ത് വന്നിട്ടുണ്ടായിരുന്നു. എന്നിട്ട് പിന്നെയും അവരിലേറെപേരും ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നവരാണ്. (അല്‍മാഇദ [5] : 32)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അക്കാരണത്താല്‍ ഇസ്രായീല്‍ സന്തതികള്‍ക്ക് നാം ഇപ്രകാരം വിധിനല്‍കുകയുണ്ടായി: മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന് വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന് രക്ഷിച്ചതിന് തുല്യമാകുന്നു. നമ്മുടെ ദൂതന്മാര് വ്യക്തമായ തെളിവുകളുമായി അവരുടെ (ഇസ്രായീല്യരുടെ) അടുത്ത് ചെന്നിട്ടുണ്ട്. എന്നിട്ട് അതിനു ശേഷവും അവരില്‍ ധാരാളം പേര് ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.
2 Mokhtasar Malayalam
ഖാബീൽ തൻ്റെ സഹോദരനെ കൊലപ്പെടുത്തിയതിനാൽ നാം ഇസ്റാഈൽ സന്തതികളെ ഇപ്രകാരം അറിയിച്ചു: ഒരാളെ കൊന്നതിന് പകരമായോ, അല്ലാഹുവിനെ നിഷേധിച്ചു കൊണ്ടോ വഴിയാത്രക്കാരെ കൊള്ളയടിച്ചു കൊണ്ടോ ഭൂമിയിൽ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ ആരെങ്കിലും ഒരു വ്യക്തിയെ കൊലപ്പെടുത്തിയാൽ അവൻ സർവ്വ മനുഷ്യരെയും കൊലപ്പെടുത്തിയവനെ പോലെയാണ്. കാരണം അവൻ്റെ അടുക്കൽ നിരപരാധിയെന്നോ അതിക്രമിയെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല. അല്ലാഹു പവിത്രമാക്കിയ ഒരാളെ കൊല്ലുന്നത് നിഷിദ്ധമാണെന്ന് വിശ്വസിച്ചു കൊണ്ട് കൊലപാതകത്തിൽ നിന്ന് ആരെങ്കിലും വിട്ടുനിന്നാൽ അയാൾ സർവ്വ മനുഷ്യരെയും ജീവിപ്പിച്ചവനെ പോലെയാണ്. കാരണം അവൻ്റെ ഈ പ്രവൃത്തി കാരണത്താൽ മനുഷ്യരെല്ലാം സമാധാനചിത്തരായിരിക്കുന്നു. വ്യക്തമായ തെളിവുകളും സുശക്തമായ പ്രമാണങ്ങളുമായി ഇസ്രാഈൽ സന്തതികളിലേക്ക് നമ്മുടെ ദൂതന്മാർ വരിക തന്നെ ചെയ്തിട്ടുണ്ട്. എന്നിട്ടും അവരിൽ ധാരാളം പേർ തിന്മകൾ പ്രവർത്തിച്ചു കൊണ്ടും, ദൂതന്മാരെ ധിക്കരിച്ചു കൊണ്ടും അല്ലാഹുവിൻ്റെ വിധിവിലക്കുകൾ ലംഘിക്കുന്നവരാണ്.