Innamaa jazaaa'ul lazeena yuhaariboonal laaha wa Rasoolahoo wa yas'awna fil ardi fasaadan ai yuqattalooo aw yusallabooo aw tuqatta'a aideehim wa arjuluhum min khilaafin aw yunfaw minalard; zaalika lahum khizyun fid dunyaa wa lahum fil Aakhirati 'azaabun 'azeem (al-Māʾidah 5:33)
Indeed, the penalty for those who wage war against Allah and His Messenger and strive upon earth [to cause] corruption is none but that they be killed or crucified or that their hands and feet be cut off from opposite sides or that they be exiled from the land. That is for them a disgrace in this world; and for them in the Hereafter is a great punishment, (Al-Ma'idah [5] : 33)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹുവോടും അവന്റെ ദൂതനോടും യുദ്ധത്തിലേര്‍പ്പെടുകയും ഭൂമിയില്‍ കുഴപ്പം കുത്തിപ്പൊക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ വധമോ കുരിശിലേറ്റലോ കൈകാലുകള്‍ എതിര്‍ദിശകളില്‍ മുറിച്ചുകളയലോ നാടുകടത്തലോ ആണ്. അതവര്‍ക്ക് ഈ ലോകത്തുള്ള മാനക്കേട്. പരലോകത്തോ കടുത്ത ശിക്ഷയും! (അല്‍മാഇദ [5] : 33)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹുവോടും അവന്റെ ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍ നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്‍ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്‍ക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും.
2 Mokhtasar Malayalam
അല്ലാഹുവിനോടും അവൻ്റെ ദൂതനോടും പോരാടുകയും, അല്ലാഹുവിനോടുള്ള ശത്രുത വെളിവാക്കുകയും, ഭൂമിയിൽ കൊന്നും കൊള്ളയടിച്ചും വഴിമുടക്കിയും കുഴപ്പം വിതക്കുകയും ചെയ്യുന്നവർക്കുള്ള ശിക്ഷ അവരെ കൊല്ലുകയോ, മരത്തടിയിലോ മറ്റോ ക്രൂശിക്കുകയോ, അവരുടെ വലതു കയ്യും ഇടതു കാലും മുറിച്ചു കളയുകയും, വീണ്ടും ഈ പ്രവൃത്തിയിലേക്ക് മടങ്ങിയാൽ ഇടതു കയ്യും വലതു കാലും മുറിച്ചു കളയുകയും ചെയ്യുകയോ, അല്ലെങ്കിൽ നാട്ടിൽ നിന്ന് ആട്ടിയോടിക്കുകയോ ചെയ്യലാണ്. ഈ പറഞ്ഞ ശിക്ഷ ഇഹലോകത്ത് അവർക്കൊരു അപമാനമായിരിക്കും. പരലോകത്ത് കനത്ത ശിക്ഷ അവർക്കുണ്ടായിരിക്കുകയും ചെയ്യും.