And judge, [O Muhammad], between them by what Allah has revealed and do not follow their inclinations and beware of them, lest they tempt you away from some of what Allah has revealed to you. And if they turn away – then know that Allah only intends to afflict them with some of their [own] sins. And indeed, many among the people are defiantly disobedient. (Al-Ma'idah [5] : 49)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹു ഇറക്കിത്തന്ന നിയമമനുസരിച്ച് നീ അവര്‍ക്കിടയില്‍ വിധി കല്പിക്കുക. നീ അവരുടെ ഇച്ഛകളെ പിന്‍പറ്റരുത്. അല്ലാഹു നിനക്ക് ഇറക്കിത്തന്ന ഏതെങ്കിലും നിയമങ്ങളില്‍ നിന്ന് അവര്‍ നിന്നെ തെറ്റിച്ചുകളയുന്നതിനെക്കുറിച്ച് ജാഗ്രത പുലര്‍ത്തുക. അഥവാ, അവര്‍ പിന്തിരിഞ്ഞുപോകുന്നുവെങ്കില് അറിയുക: അവരുടെ ചില തെറ്റുകള്‍ കാരണമായി അവരെ ആപത്തിലകപ്പെടുത്തണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. തീര്‍ച്ചയായും ജനങ്ങളിലേറെ പേരും കടുത്ത ധിക്കാരികളാണ്. (അല്‍മാഇദ [5] : 49)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച് അവര്‍ക്കിടയില്‍ നീ വിധികല്പിക്കുകയും, അവരുടെ തന്നിഷ്ടങ്ങളെ പിന്‍പറ്റാതിരിക്കുകയും, അല്ലാഹു നിനക്ക് അവതരിപ്പിച്ചുതന്ന വല്ല നിര്‍ദേശത്തില്‍ നിന്നും അവര്‍ നിന്നെ തെറ്റിച്ചുകളയുന്നതിനെപ്പറ്റി നീ ജാഗ്രത പുലര്‍ത്തുകയും ചെയ്യണമെന്നും (നാം കല്പിക്കുന്നു.) ഇനി അവര്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കില്‍ നീ മനസ്സിലാക്കണം; അവരുടെ ചില പാപങ്ങള്‍ കാരണമായി അവര്‍ക്ക് നാശം വരുത്തണമെന്നാണ് അല്ലാഹു ഉദ്ദേശിക്കുന്നതെന്ന്. തീര്‍ച്ചയായും മനുഷ്യരില്‍ അധികപേരും ധിക്കാരികളാകുന്നു.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു താങ്കൾക്ക് മേൽ അവതരിപ്പിച്ചത് കൊണ്ട് താങ്കൾ വിധിക്കുക. ദേഹേഛകളെ പിന്തുടർന്നതിൻ്റെ ഫലമായി ഉയർന്നു വന്ന അവരുടെ സ്വാഭിപ്രായങ്ങളെ താങ്കൾ പിൻപറ്റരുത്. അല്ലാഹു താങ്കൾക്ക് അവതരിപ്പിച്ചു തന്ന ചിലതിൽ നിന്ന് താങ്കളെ അവർ വഴിപിഴപ്പിക്കുന്നത് താങ്കൾ സൂക്ഷിക്കുകയും ചെയ്യുക. ആ മാർഗത്തിൽ അവർ കഴിയുംവിധമെല്ലാം പരിശ്രമിക്കുന്നതാണ്. അല്ലാഹു താങ്കൾക്ക് മേൽ അവതരിപ്പിച്ചത് കൊണ്ട് വിധിക്കുന്നതിൽ നിന്ന് അവർ തിരിഞ്ഞു കളയുകയാണെങ്കിൽ അറിയുക! അവരുടെ ചില തിന്മകളുടെ കാരണമായി ഇഹലോകത്ത് അവർക്ക് ശിക്ഷ നൽകാനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. അവരുടെ എല്ലാ തിന്മകൾക്കുമുള്ള ശിക്ഷ പരലോകത്ത് വെച്ചും അവൻ നൽകുന്നതാണ്. തീർച്ചയായും ജനങ്ങളിൽ ധാരാളം പേർ അല്ലാഹുവിനെ അനുസരിക്കാതെ, അവനെ ധിക്കരിക്കുന്നവരാണ്.