And those who believe will say, "Are these the ones who swore by Allah their strongest oaths that indeed they were with you?" Their deeds have become worthless, and they have become losers. (Al-Ma'idah [5] : 53)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അന്നേരം സത്യവിശ്വാസികള്‍ ചോദിക്കും: 'ഞങ്ങള്‍ നിങ്ങളോടൊപ്പം തന്നെയാണെ'ന്ന് അല്ലാഹുവിന്റെ പേരില്‍ ആണയിട്ടുപറഞ്ഞിരുന്ന അക്കൂട്ടര്‍ തന്നെയാണോ ഇവര്‍? അവരുടെ പ്രവര്‍ത്തനങ്ങള്‍ പാഴായിരിക്കുന്നു. അങ്ങനെ അവര്‍ പരാജിതരാവുകയും ചെയ്തിരിക്കുന്നു. (അല്‍മാഇദ [5] : 53)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
(അന്ന്) സത്യവിശ്വാസികള്‍ പറയും; 'ഞങ്ങള്‍ നിങ്ങളുടെ കൂടെത്തന്നെയാണ്' എന്ന് അല്ലാഹുവിന്റെ പേരില്‍ ബലമായി സത്യം ചെയ്ത് പറഞ്ഞിരുന്നവര്‍ ഇക്കൂട്ടര്‍ തന്നെയാണോ? എന്ന്. അവരുടെ കര്‍മ്മങ്ങള്‍ നിഷ്ഫലമാകുകയും, അങ്ങനെ അവര്‍ നഷ്ടക്കാരായി മാറുകയും ചെയ്തിരിക്കുന്നു.
2 Mokhtasar Malayalam
ഈ കപടവിശ്വാസികളുടെ അവസ്ഥയിൽ അത്ഭുതം കൂറിക്കൊണ്ട് (അല്ലാഹുവിൽ) വിശ്വസിച്ചവർ അന്ന് പറയും: 'വിശ്വാസികളേ! (ഇസ്ലാമിലുള്ള) വിശ്വാസത്തിലും പരസ്പര സഹായത്തിലും ആത്മബന്ധത്തിലും ഞങ്ങൾ തീർച്ചയായും നിങ്ങളോടൊപ്പം തന്നെയാകുന്നു' എന്ന് ആവർത്തിച്ചു ശപഥം ചെയ്ത കൂട്ടർ ഇവർ തന്നെയാണോ?!' അവരുടെ പ്രവർത്തനങ്ങൾ നിഷ്ഫലമായിരിക്കുന്നു. ലക്ഷ്യം വെച്ചവയെല്ലാം നഷ്ടപ്പെട്ടതിനാലും, അവർക്കായി ഒരുക്കിവെക്കപ്പെട്ട ശിക്ഷയാലും അവർ നഷ്ടക്കാരായി തീർന്നിരിക്കുന്നു.