O you who have believed, take not those who have taken your religion in ridicule and amusement among the ones who were given the Scripture before you nor the disbelievers as allies. And fear Allah, if you should [truly] be believers. (Al-Ma'idah [5] : 57)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
വിശ്വസിച്ചവരേ, നിങ്ങളുടെ മതത്തെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്തുപോന്ന, നിങ്ങള്‍ക്കുമുമ്പെ വേദം നല്‍കപ്പെട്ടവരെയും സത്യനിഷേധികളെയും കൈകാര്യകര്‍ത്താക്കളാക്കരുത്. നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍ അല്ലാഹുവെ സൂക്ഷിക്കുക. (അല്‍മാഇദ [5] : 57)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് മുമ്പ് വേദഗ്രന്ഥം നല്കപ്പെട്ടവരില് നിന്ന് നിങ്ങളുടെ മതത്തെ തമാശയും വിനോദവിഷയവുമാക്കി തീര്‍ത്തവരെയും, സത്യനിഷേധികളെയും നിങ്ങള്‍ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. നിങ്ങള്‍ സത്യവിശ്വാസികളാണെങ്കില്‍ അല്ലാഹുവെ സൂക്ഷിക്കുവിന്‍.
2 Mokhtasar Malayalam
അല്ലാഹുവിൽ വിശ്വസിച്ചവരേ! നിങ്ങളുടെ ദീനിനെ (ഇസ്ലാമിനെ) പരിഹസിക്കുകയും, അതിനെ കളിതമാശയാക്കി തീർക്കുകയും ചെയ്ത, നിങ്ങൾക്ക് മുൻപ് വേദഗ്രന്ഥം നൽകപ്പെട്ട യഹൂദ-നസ്വാറാക്കളെയോ, ബഹുദൈവാരാധകരെയോ ആത്മമിത്രങ്ങളും ഉറ്റസ്നേഹിതരുമായി നിങ്ങൾ സ്വീകരിക്കരുത്. അല്ലാഹുവിലും അവൻ നിങ്ങൾക്ക് അവതരിപ്പിച്ചതിലും വിശ്വസിച്ചവരാണ് നിങ്ങളെങ്കിൽ നിങ്ങളോട് അല്ലാഹു വിലക്കിയിട്ടുള്ള ഈ സുഹൃദ്ബന്ധം ഉപേക്ഷിച്ചു കൊണ്ട് അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുക!