And when they hear what has been revealed to the Messenger, you see their eyes overflowing with tears because of what they have recognized of the truth. They say, "Our Lord, we have believed, so register us among the witnesses. (Al-Ma'idah [5] : 83)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സത്യം മനസ്സിലായതിനാല്‍, ദൈവദൂതന് അവതീര്‍ണമായ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണീരൊഴുകുന്നത് നിനക്കു കാണാം. അവരിങ്ങനെ പ്രാര്‍ഥിക്കുന്നു: ''ഞങ്ങളുടെ നാഥാ! ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ ഞങ്ങളെയും നീ സത്യസാക്ഷികളുടെ കൂട്ടത്തില്‍ പെടുത്തേണമേ. (അല്‍മാഇദ [5] : 83)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
റസൂലിന് അവതരിപ്പിക്കപ്പെട്ടത് അവര്‍ കേട്ടാല്‍ സത്യം മനസ്സിലാക്കിയതിന്റെ ഫലമായി അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര് ഒഴുകുന്നതായി നിനക്ക് കാണാം.[1] അവര്‍ പറയും: 'ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു. അതിനാല്‍ സത്യസാക്ഷികളോടൊപ്പം ഞങ്ങളെയും നീ രേഖപ്പെടുത്തേണമേ.'
[1] റസൂലിൻ്റെ (ﷺ) കാലത്ത് ഇസ്ലാം ആശ്ലേഷിച്ച ചില ക്രിസ്തുമതവിശ്വാസികളെപ്പറ്റിയാണ് ഇവിടെ പരാമര്‍ശിക്കുന്നത്.
2 Mokhtasar Malayalam
നജാഷിയെയും അദ്ദേഹത്തോടൊപ്പമുള്ളവരെയും പോലെ ഇക്കൂട്ടരുടെ ഹൃദയങ്ങൾ നൈർമല്യമുള്ളതാണ്. അതിനാൽ ഖുർആനിൽ അവതരിക്കപ്പെട്ടത് കേൾക്കുമ്പോൾ അത് സത്യമാണെന്ന് മനസ്സിലാക്കിയതിനാൽ അവർ കരയുന്നു. കാരണം ഈസാ -عَلَيْهِ السَّلَامُ- കൊണ്ടുവന്നത് എന്താണെന്ന് അവർ മനസ്സിലാക്കിയിട്ടുണ്ട്. അവർ പറയും: ഞങ്ങളുടെ രക്ഷിതാവേ! നിൻ്റെ ദൂതനായ മുഹമ്മദ് നബി -ﷺ- ക്ക് മേൽ നീ അവതരിപ്പിച്ചതിൽ ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അതിനാൽ -ഞങ്ങളുടെ രക്ഷിതാവേ!- പരലോകത്ത് സർവ്വജനങ്ങൾക്കും മേൽ സാക്ഷികളാവുന്ന മുഹമ്മദ് നബി -ﷺ- യുടെ സമുദായത്തിൽ ഞങ്ങളെയും ഉൾപ്പെടുത്തേണമേ!