And obey Allah and obey the Messenger and beware. And if you turn away – then know that upon Our Messenger is only [the responsibility for] clear notification. (Al-Ma'idah [5] : 92)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. ജാഗ്രത പുലര്‍ത്തുകയും ചെയ്യുക. അഥവാ നിങ്ങള്‍ പിന്തിരിയുകയാണെങ്കില് അറിയുക: നമ്മുടെ ദൂതന്റെ കടമ ദിവ്യസന്ദേശം വ്യക്തമായി എത്തിച്ചുതരല്‍ മാത്രമാണ്. (അല്‍മാഇദ [5] : 92)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുകയും, (ധിക്കാരം വന്നു പോകാതെ) സൂക്ഷിക്കുകയും ചെയ്യുക. ഇനി നിങ്ങള്‍ പിന്തിരിഞ്ഞ് കളയുകയാണെങ്കില്‍ നമ്മുടെ ദൂതന്റെ ബാധ്യത വ്യക്തമായ രീതിയില്‍ സന്ദേശമെത്തിക്കുക മാത്രമാണെന്ന് നിങ്ങള്‍ മനസ്സിലാക്കുക.
2 Mokhtasar Malayalam
മതം കൽപ്പിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കി കൊണ്ടും, വിലക്കിയ കാര്യങ്ങൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെയും അവൻ്റെ ദൂതരെയും നിങ്ങൾ അനുസരിക്കുക. (അല്ലാഹുവിനെയും റസൂലിനെയും) ധിക്കരിക്കുന്നതിനെ നിങ്ങൾ സൂക്ഷിക്കുക. (ഈ പറഞ്ഞതിൽ നിന്ന്) നിങ്ങൾ തിരിഞ്ഞു കളയുകയാണെങ്കിൽ അറിയുക; നമ്മുടെ റസൂലിൻ്റെ മേലുള്ള ബാധ്യത അദ്ദേഹത്തോട് എത്തിച്ചു നൽകാൻ കൽപ്പിക്കപ്പെട്ടത് എത്തിച്ചു നൽകുക എന്നത് മാത്രമാണ്. അത് അദ്ദേഹം നിർവ്വഹിച്ചിരിക്കുന്നു. ഇനി നിങ്ങൾ സന്മാർഗം സ്വീകരിച്ചാൽ അത് നിങ്ങൾക്ക് തന്നെയാണ് (പ്രയോജനകരം). നിങ്ങൾ ധിക്കരിച്ചാൽ അതിൻ്റെ പാപഫലം നിങ്ങൾക്ക് മേൽ തന്നെയാകുന്നു.