And those who believed and whose descendants followed them in faith – We will join with them their descendants, and We will not deprive them of anything of their deeds. Every person, for what he earned, is retained. (At-Tur [52] : 21)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
സത്യവിശ്വാസം സ്വീകരിച്ചവരെയും സത്യവിശ്വാസ സ്വീകരണത്തില്‍ അവരെ അനുഗമിച്ച അവരുടെ സന്താനങ്ങളെയും നാം ഒരുമിച്ചു ചേര്‍ക്കും. അവരുടെ കര്‍മഫലങ്ങളില്‍ നാമൊരു കുറവും വരുത്തുകയില്ല. ഓരോ മനുഷ്യനും താന്‍ സമ്പാദിച്ചതിന് അര്‍ഹനായിരിക്കും. (അത്ത്വൂര്‍ [52] : 21)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഏതൊരു കൂട്ടര് വിശ്വസിക്കുകയും അവരുടെ സന്താനങ്ങള്‍ വിശ്വാസത്തില്‍ അവരെ പിന്തുടരുകയും ചെയ്തിരിക്കുന്നുവോ അവരുടെ സന്താനങ്ങളെ നാം അവരോടൊപ്പം ചേര്‍ക്കുന്നതാണ്. അവരുടെ കര്മ്മഫലത്തില് നിന്ന് യാതൊന്നും നാം അവര്‍ക്കു കുറവു വരുത്തുകയുമില്ല. ഏതൊരു മനുഷ്യനും താന്‍ സമ്പാദിച്ചു വെച്ചതിന് (സ്വന്തം കര്‍മ്മങ്ങള്‍ക്ക്) പണയം വെക്കപ്പെട്ടവനാകുന്നു.
2 Mokhtasar Malayalam
ആരെല്ലാം അല്ലാഹുവിൽ വിശ്വസിക്കുകയും, അവരുടെ സന്താനങ്ങൾ അതിൽ അവരെ പിന്തുടരുകയും ചെയ്തവരായുണ്ടോ; അവരെയും ഇവരെയും നാം (സ്വർഗത്തിൽ) ഒരുമിപ്പിക്കുന്നതാണ്. അങ്ങനെ അവരുടെ കണ്ണുകൾ കുളിർക്കുന്നതിന് വേണ്ടി. അവരുടെ സന്താനങ്ങൾ തങ്ങളുടെ പിതാക്കളുടെ പ്രവർത്തനങ്ങൾ എത്തിപ്പിടിച്ചവരല്ലെങ്കിൽ കൂടി (നാം അവരെ സ്വർഗത്തിൽ ഒരുമിപ്പിക്കും). എന്നാൽ അവരുടെ പ്രവർത്തനങ്ങളുടെ പ്രതിഫലത്തിൽ നാം ഒരു കുറവും വരുത്തിയിട്ടില്ല. ഓരോ മനുഷ്യനും താൻ പ്രവർത്തിച്ചു വെച്ച തിന്മയുടെ കാര്യത്തിൽ പിടിച്ചു വെക്കപ്പെടുന്നതാണ്; അവൻ്റെ പ്രവർത്തനങ്ങളിൽ ഒന്നും തന്നെ മറ്റാർക്കും വഹിക്കുക സാധ്യമല്ല.