So today no ransom will be taken from you or from those who disbelieved. Your refuge is the Fire. It is most worthy of you, and wretched is the destination." (Al-Hadid [57] : 15)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അതിനാലിന്ന് നിങ്ങളില്‍നിന്നും സത്യനിഷേധികളില്‍നിന്നും പ്രായശ്ചിത്തം സ്വീകരിക്കുന്നതല്ല. നിങ്ങളുടെ സങ്കേതം നരകമത്രെ. അതു തന്നെയാണ് നിങ്ങളുടെ അഭയസ്ഥാനം. ആ മടക്കസ്ഥലം വളരെ ചീത്ത തന്നെ.'' (അല്‍ഹദീദ് [57] : 15)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
അതുകൊണ്ട് ഇന്ന് നിങ്ങളുടെ പക്കല്‍ നിന്നോ സത്യനിഷേധികളുടെ പക്കല്‍ നിന്നോ യാതൊരു പ്രായശ്ചിത്തവും സ്വീകരിക്കപ്പെടുന്നതല്ല. നിങ്ങളുടെ വാസസ്ഥലം നരകമാകുന്നു. അതത്രെ നിങ്ങൾക്കേറ്റവും യോജിച്ച സ്ഥാനം. തിരിച്ചുചെല്ലാനുള്ള ആ സ്ഥലം വളരെ ചീത്ത തന്നെ.
2 Mokhtasar Malayalam
അല്ലയോ കപടവിശ്വാസികളേ! നിങ്ങളുടെ പക്കൽ നിന്ന് നരകശിക്ഷ ഒഴിവാക്കാൻ ഒരു പ്രായശ്ചിത്തവും സ്വീകരിക്കപ്പെടുന്നതല്ല. അല്ലാഹുവിനെ നിഷേധിക്കുകയും, അത് പരസ്യമാക്കുകയും ചെയ്ത നിഷേധികളിൽ നിന്നും ഒരു പ്രായശ്ചിത്തവും സ്വീകരിക്കുകയില്ല. കപടവിശ്വാസികളായ നിങ്ങളുടെ വാസസ്ഥലവും (ഇസ്ലാമിനെ) നിഷേധിച്ചവരുടെ വാസസ്ഥലവും നരകം തന്നെ. അതാണ് നിങ്ങൾക്ക് ഏറ്റവും അർഹമായത്. നിങ്ങൾ നരകത്തിനും ഏറ്റവും യോജിച്ചവർ തന്നെ. എത്ര മോശം സങ്കേതമാണത്!