And those who have believed in Allah and His messengers – those are [in the ranks of] the supporters of truth and the martyrs, with their Lord. For them is their reward and their light. But those who have disbelieved and denied Our verses – those are the companions of Hellfire. (Al-Hadid [57] : 19)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവരാരോ, അവരാണ് തങ്ങളുടെ നാഥന്റെ സന്നിധിയില്‍ സത്യസന്ധരും സത്യസാക്ഷികളും. അവര്‍ക്ക് അവരുടെ പ്രതിഫലമുണ്ട്; വെളിച്ചവും. എന്നാല്‍ സത്യനിഷേധികളാവുകയും നമ്മുടെ വചനങ്ങളെ തള്ളിപ്പറയുകയും ചെയ്തവരോ; അവര്‍ തന്നെയാണ് നരകാവകാശികള്‍. (അല്‍ഹദീദ് [57] : 19)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
എന്നാല്‍ അല്ലാഹുവിലും അവന്റെ ദൂതന്മാരിലും വിശ്വസിച്ചവരാരോ അവര്‍ തന്നെയാണ് തങ്ങളുടെ രക്ഷിതാവിങ്കല്‍ സത്യസന്ധന്മാരും സത്യസാക്ഷികളും. അവര്‍ക്ക് അവരുടെ പ്രതിഫലവും അവരുടെ പ്രകാശവുമുണ്ടായിരിക്കും. സത്യനിഷേധം കൈക്കൊള്ളുകയും നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളുകയും ചെയ്തവരാരോ അവര്‍ തന്നെയാണ് നരകക്കാര്‍.
2 Mokhtasar Malayalam
അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ ദൂതന്മാരിൽ -ഒരു വേർതിരിവും കൽപ്പിക്കാതെ- വിശ്വസിക്കുകയും ചെയ്തവരാരോ; അവരാകുന്നു സ്വിദ്ദീഖുകൾ (നബിമാർ കൊണ്ടു വന്നതിനെ സത്യപ്പെടുത്തുന്നതിൽ പൂർണ്ണത വരിച്ചവർ). (അല്ലാഹുവിൻ്റെ മാർഗത്തിൽ) രക്തസാക്ഷികളായവർ അല്ലാഹുവിൻ്റെ അടുക്കലാണ്; അവർക്കായി ഒരുക്കി വെക്കപ്പെട്ട മാന്യമായ പ്രതിഫലം അവർക്കുണ്ട്. പരലോകത്ത് അവരുടെ മുന്നിലും വലതു ഭാഗങ്ങളിലുമായി അവരുടെ പ്രകാശമുണ്ടായിരിക്കും. എന്നാൽ അല്ലാഹുവിലും അവൻ്റെ ദൂതന്മാരിലും അവിശ്വസിക്കുകയും, നമ്മുടെ ദൂതൻ്റെ മേൽ അവതരിക്കപ്പെട്ട ദൃഷ്ടാന്തങ്ങളെ കളവാക്കുകയും ചെയ്തവർ; അവർ തന്നെയാകുന്നു നരകാവകാശികൾ. അന്ത്യനാളിൽ അവരതിൽ ശാശ്വതരായി പ്രവേശിക്കുന്നതാണ്. ഒരിക്കലും അതിൽ നിന്നവർ പുറത്തു കടക്കുകയില്ല.