And he who does not find [a slave] – then a fast for two months consecutively before they touch one another; and he who is unable – then the feeding of sixty poor persons. That is for you to believe [completely] in Allah and His Messenger; and those are the limits [set by] Allah. And for the disbelievers is a painful punishment. (Al-Mujadila [58] : 4)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
ആര്‍ക്കെങ്കിലും അടിമയെ കിട്ടുന്നില്ലെങ്കില്‍ അവര്‍ ശാരീരിക ബന്ധം പുലര്‍ത്തും മുമ്പെ പുരുഷന് രണ്ടു മാസം തുടര്‍ച്ചയായി നോമ്പനുഷ്ഠിക്കണം. ആര്‍ക്കെങ്കിലും അതിനും കഴിയാതെ വരുന്നുവെങ്കില്‍ അയാള്‍ അറുപത് അഗതികള്‍ക്ക് അന്നം നല്‍കണം. നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലുമുള്ള വിശ്വാസം സംരക്ഷിക്കാനാണിത്. അല്ലാഹു നിശ്ചയിച്ച ചിട്ടകളാണിവ. സത്യനിഷേധികള്‍ക്ക് നോവേറിയ ശിക്ഷയുണ്ട്. (അല്‍മുജാദല [58] : 4)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
ഇനി വല്ലവന്നും (അടിമയെ) ലഭിക്കാത്ത പക്ഷം, അവര്‍ പരസ്പരം സ്പര്‍ശിക്കുന്നതിന് മുമ്പായി തുടര്‍ച്ചയായി രണ്ടുമാസക്കാലം നോമ്പനുഷ്ഠിക്കേണ്ടതാണ്. വല്ലവന്നും (അത്) സാധ്യമാകാത്ത പക്ഷം അറുപതു അഗതികള്‍ക്ക് ആഹാരം നല്‍കേണ്ടതാണ്. അത് അല്ലാഹുവിലും അവന്റെ ദൂതനിലും നിങ്ങള്‍ വിശ്വസിക്കാന്‍ വേണ്ടിയത്രെ. അവ അല്ലാഹുവിന്റെ പരിധികളാകുന്നു. സത്യനിഷേധികള്‍ക്ക് വേദനയേറിയ ശിക്ഷയുണ്ട്.
2 Mokhtasar Malayalam
നിങ്ങളിൽ ആർക്കെങ്കിലും മോചിപ്പിക്കാൻ അടിമയെ ലഭിച്ചില്ലെങ്കിൽ -'ദ്വിഹാറി'ലൂടെ അകറ്റി നിർത്തിയ ഭാര്യയുമായി ബന്ധപ്പെടുന്നതിന് മുൻപ്- അവൻ രണ്ട് മാസം തുടർച്ചയായി നോമ്പ് അനുഷ്ഠിക്കണം. ആർക്കെങ്കിലും രണ്ട് മാസം തുടർച്ചയായി നോമ്പനുഷ്ഠിക്കാനും കഴിയുന്നില്ലെങ്കിൽ അവൻ അറുപത് ദരിദ്രർക്ക് ഭക്ഷണം നൽകണം. നാം നിശ്ചയിച്ച ഈ വിധി നിങ്ങൾ ഇതെല്ലാം അല്ലാഹുവിൻ്റെ വിധിയാണെന്ന് വിശ്വസിക്കുകയും, അവ പ്രാവർത്തികമാക്കുകയും, അവൻ്റെ ദൂതനെ പിൻപറ്റുകയും ചെയ്യുന്നതിന് വേണ്ടിയാണ്. നിങ്ങൾക്ക് നാം നിശ്ചയിച്ചിരിക്കുന്ന ഈ വിധിവിലക്കുകളെല്ലാം തൻ്റെ അടിമകൾക്ക് മേൽ അല്ലാഹു നിശ്ചയിച്ച അതിർവരമ്പുകളാണ്. അതിനാൽ അവ നിങ്ങൾ മറികടക്കരുത്. അല്ലാഹുവിൻ്റെ വിധിവിലക്കുകളെ നിഷേധിക്കുന്നവർക്ക് വേദനയേറിയ ശിക്ഷയുണ്ട്.