Say, [O Muhammad], "Bring forward your witnesses who will testify that Allah has prohibited this." And if they testify, do not testify with them. And do not follow the desires of those who deny Our verses and those who do not believe in the Hereafter, while they equate [others] with their Lord. (Al-An'am [6] : 150)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പറയുക: അല്ലാഹു ഈ വസ്തുക്കളൊക്കെ വിലക്കിയിരിക്കുന്നുവെന്ന് നിങ്ങള്‍ക്കായി സാക്ഷ്യം വഹിക്കുന്നവരെയെല്ലാം ഇങ്ങ് കൊണ്ടുവരിക. അഥവാ, അവരങ്ങനെ സാക്ഷ്യം വഹിക്കുകയാണെങ്കില്‍ നീ അവരോടൊപ്പം സാക്ഷിയാവരുത്. നമ്മുടെ തെളിവുകളെ കള്ളമാക്കി തള്ളിയവരുടെയും പരലോകത്തില്‍ വിശ്വസിക്കാത്തവരുടെയും തങ്ങളുടെ നാഥന്ന് തുല്യരെ സങ്കല്‍പിച്ചവരുടെയും തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്. (അല്‍അന്‍ആം [6] : 150)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
പറയുക: അല്ലാഹു ഇതൊക്കെ നിഷിദ്ധമാക്കിയിരിക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്ന നിങ്ങളുടെ സാക്ഷികളെ കൊണ്ടുവരിക. ഇനി അവര്‍ (കള്ള) സാക്ഷ്യം വഹിക്കുകയാണെങ്കില്‍ നീ അവരോടൊപ്പം സാക്ഷിയാകരുത്. നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളിയവരും, പരലോകത്തില്‍ വിശ്വസിക്കാത്തവരും തങ്ങളുടെ രക്ഷിതാവിന് സമന്‍മാരെവെക്കുന്നവരുമായ ആളുകളുടെ തന്നിഷ്ടങ്ങളെ നീ പിന്തുടര്ന്ന് പോകരുത്.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹു അനുവദിച്ചവ നിഷിദ്ധമാക്കുകയും, അവ അല്ലാഹുവാണ് നിഷിദ്ധമാക്കിയത് എന്ന് വാദിക്കുകയും ചെയ്യുന്ന ഈ ബഹുദൈവാരാധകരോട് ചോദിക്കുക: നിങ്ങൾ നിഷിദ്ധമാക്കിയിട്ടുള്ള ഈ കാര്യങ്ങൾ അല്ലാഹു നിഷിദ്ധമാക്കിയവയാണ് എന്നതിന് നിങ്ങളുടെ സാക്ഷികളെ കൊണ്ട് വരിക. യാതൊരു അറിവുമില്ലാതെ, അല്ലാഹു ഇക്കാര്യമെല്ലാം നിഷിദ്ധമാക്കിയിട്ടുണ്ട് എന്ന് അവർ സാക്ഷ്യം വഹിച്ചാൽ തന്നെയും -അല്ലാഹുവിൻ്റെ റസൂലേ!- അവരെ താങ്കൾ വിശ്വസിക്കരുത്. കാരണം അത് കള്ളസാക്ഷ്യം മാത്രമാകുന്നു. തങ്ങളുടെ ദേഹേഛകളെ അടിസ്ഥാനമാക്കുന്നവരെ നീ പിൻപറ്റരുത്. അല്ലാഹു അവർക്ക് അനുവദിച്ചു നൽകിയവ നിഷിദ്ധമാക്കിയതിലൂടെ അല്ലാഹുവിൻ്റെ ആയത്തുകളെ അവർ നിഷേധിച്ചിരിക്കുന്നു. പരലോകത്തിൽ വിശ്വസിക്കാത്തവരെയും നീ പിൻപറ്റരുത്. അവരാകട്ടെ; തങ്ങളുടെ രക്ഷിതാവിൽ പങ്കുചേർക്കുകയും, അവനെ മറ്റുള്ളവരോട് സമപ്പെടുത്തുകയും ചെയ്യുന്നവരാകുന്നു. തൻ്റെ രക്ഷിതാവായ അല്ലാഹുവിനോട് ഈ മാർഗം സ്വീകരിച്ചവരെ എങ്ങനെയാണ് ഒരാൾ പിൻപറ്റുക?!