Say, "Indeed, my Lord has guided me to a straight path – a correct religion – the way of Abraham, inclining toward truth. And he was not among those who associated others with Allah." (Al-An'am [6] : 161)
Karakunnu/Elayavoor (കാരകുന്ന് & എളയാവൂര്):
പറയുക: ഉറപ്പായും എന്റെ നാഥന് എന്നെ നേര്‍വഴിയിലേക്ക് നയിച്ചിരിക്കുന്നു. വളവുതിരിവുകളേതുമില്ലാത്ത മതത്തിലേക്ക്. ഇബ്റാഹീം നിലകൊണ്ട വക്രതയില്ലാത്ത മാര്‍ഗത്തിലേക്ക്. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല. (അല്‍അന്‍ആം [6] : 161)
1 Abdul Hameed/Parappoor (അബ്ദുല്‍ ഹമീദ് & പറപ്പൂര്)
പറയുക: തീര്‍ച്ചയായും എന്റെ രക്ഷിതാവ് എന്നെ നേരായ പാതയിലേക്ക് നയിച്ചിരിക്കുന്നു. വക്രതയില്ലാത്ത മതത്തിലേക്ക്. നേര്‍മാര്‍ഗത്തില്‍ നിലകൊണ്ട ഇബ്രാഹീമിന്റെ ആദര്‍ശത്തിലേക്ക്. അദ്ദേഹം ബഹുദൈവവാദികളില്‍ പെട്ടവനായിരുന്നില്ല.
2 Mokhtasar Malayalam
അല്ലാഹുവിൻ്റെ റസൂലേ! നിഷേധികളായ ഈ ബഹുദൈവാരാധകരോട് പറയുക: എൻ്റെ രക്ഷിതാവ് നേരായ മാർഗത്തിലേക്ക് എന്നെ നയിച്ചിരിക്കുന്നു. ഇഹ-പരലോകങ്ങളിലെ സർവ്വ നന്മകളും നേടിത്തരുന്ന (ഇസ്ലാം) മതത്തിൻ്റെ മാർഗമാകുന്നു അത്. സത്യത്തിലേക്ക് ചേർന്നു നിന്ന ഇബ്രാഹീം നബിയുടെ മാർഗമാകുന്നു അത്. അദ്ദേഹമാകട്ടെ, ഒരിക്കലും ബഹുദൈവാരാധകരിൽ പെട്ടവനായിരുന്നില്ല.